ന്യൂഡൽഹി: മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ഞായറാഴ്ച ആഗോളതലത്തിൽ സാങ്കേതിക തകരാർ നേരിട്ടു. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാനും സേവനങ്ങൾ ഉപയോഗിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന സേവന തകരാറുകൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ (Downdetector) പ്രകാരം ഉച്ചയോടെയാണ് പരാതികൾ ഏറ്റവും കൂടുതലായത്. ഏതാനും മണിക്കൂറുകൾക്കുശേഷം പ്രശ്നം ക്രമേണ ശമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ചില ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് “Account Temporarily Unavailable. Your account is currently unavailable due to Read More…
Tag: instagram
ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ്; ട്രംപിനേക്കാള്‍ ഇരട്ടിയിലധികം, ലോകനേതാക്കളില്‍ ഒന്നാം സ്ഥാനത്ത് മോദി
ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമ ലോകത്ത് പുതിയ നാഴികക്കല്ല് കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് സ്വന്തമാക്കിയ ആദ്യ ലോകനേതാവും രാഷ്ട്രീയ നേതാവുമായി മോദി മാറി. 2014-ലാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും സജീവവും കൂടുതല്‍ ഇടപഴകല്‍ നേടുന്ന അക്കൗണ്ടുകളിലൊന്നായി മോദിയുടെ പേജ് വളര്‍ന്നതായി വിലയിരുത്തപ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്. ഇന്തോനേഷ്യന്‍ Read More…
വിഡിയോയ്ക്കു നിയന്ത്രണം; പുതിയ പോളിസിയുമായി ഇൻസ്റ്റഗ്രാം
ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റഗ്രാം. ഓരോ തവണയും ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചറുകളാണ് മെറ്റ കൊണ്ട് വരുന്നത്.എന്നാൽ ഇത്തവണ ലൈവ് വീഡിയോകളിലുള്ള നിയന്ത്രണമാണ് മെറ്റ ഇൻസ്റ്റഗ്രാമിൽ പുതുതായി അവതരിപ്പിച്ച മാറ്റം. പുതിയ നിയമപ്രകാരം എല്ലാ ഉപയോക്താക്കൾക്കും ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്യാൻ സാധിക്കില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്‌സുള്ള, പബ്ലിക് അക്കൗണ്ട് ഉള്ളവർക്കുമാത്രമേ ഇൻസ്റ്റഗ്രാമിൽ ഇനി ലൈവ് ചെയ്യാൻ സാധിക്കുള്ളു. ഇതുവരെ, ഏതൊരു ഉപയോക്താവിനും അവരുടെ ഫോളോവേഴ്‌സിന്റെ എണ്ണം പരിഗണിക്കാതെ ലൈവ് ചെയ്യാൻ പറ്റുമായിരുന്നു. പക്ഷെ പല ചെറിയ ക്രിയേറ്റർമാരേയും,ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന ആളുകൾക്കും Read More…




