Culture India News Sports

ജപ്പാൻ ഓപ്പൺ കിരീടനേട്ടം ശ്രീജഗന്നാഥൻ്റെ അനുഗ്രഹം: പി.വി. സിന്ധു

ഭുവനേശ്വർ: ജപ്പാൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടാായത് ശ്രീജഗന്നാഥൻ്റെ അനുഗ്രഹം കൊണ്ടാണെന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം പി.വി. സിന്ധു. ഈ ചരിത്രവിജയം പുരിയിലെ ശ്രീജഗന്നാഥൻ്റെ രഥയാത്രക്കാലത്ത് ലഭിച്ചതിനാൽ “വളരെയധികം അർത്ഥവത്തുള്ളതും അനുഗ്രഹീതവുമായ നിമിഷമായാണ്” അനുഭവപ്പെടുന്നതെന്ന് പിവി സിന്ധു പറഞ്ഞു.

ജപ്പാൻ്റെ അകാനെ യമഗുച്ചിയെ തോൽപ്പിച്ച് കിരീടം നേടിയ സിന്ധുവിനെ ബിജു ജനതാദൾ (ബിജെഡി) അധ്യക്ഷൻ നവീൻ പട്‌നായിക് അഭിനന്ദിച്ചതിന് മറുപടിയായാണ് താരം സമൂഹമാധ്യമത്തിൽ പ്രതികരിച്ചത്.

അഭിനന്ദനത്തിന് നന്ദി അറിയിച്ച സിന്ധു, രഥയാത്രയുടെ വിശുദ്ധ ദിനങ്ങളിലാണ് ഈ നേട്ടം കൈവന്നതെന്നത് വിജയത്തെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നതായി പറഞ്ഞു.

വേഗത്തിൽ പുരിയിലെത്തി വാർഷിക രഥയാത്ര നേരിൽ കാണാനും മഹാപ്രഭു ജഗന്നാഥൻ്റെ അനുഗ്രഹം തേടാനുമുള്ള ആഗ്രഹവും പി.വി. സിന്ധു പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *