Business Economy Growth India International News Politics

ഇന്ത്യ-ബെൽജിയം ബന്ധം കൂടുതൽ ശക്തമാക്കാൻ ധാരണ; യുഎൻ രക്ഷാസമിതി പരിഷ്‌കരണത്തിന് പിന്തുണ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യ സന്ദർശിക്കുന്ന ബെൽജിയം പ്രധാനമന്ത്രി ബാർട്ട് ഡി വെവറും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തി. വ്യാപാരം, നിക്ഷേപം, ഹരിത പരിവർത്തനം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇരു നേതാക്കളും ധാരണയായി.

2027ൽ ഇന്ത്യ-ബെൽജിയം നയതന്ത്രബന്ധത്തിൻ്റെ 80-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ ബന്ധം കൂടുതൽ വിപുലീകരിക്കാനുള്ള ആഗ്രഹവും നേതാക്കൾ പ്രകടിപ്പിച്ചു.

യുഎൻ രക്ഷാസമിതി പരിഷ്‌കരണത്തിൻ്റെ അടിയന്തര ആവശ്യകതയും ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. പരിഷ്‌കരിച്ച രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള സ്ഥാനാർത്ഥിത്വത്തിന് ബെൽജിയം പിന്തുണ നൽകിയിട്ടുണ്ട്.

2028-29 കാലയളവിലെ യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരമല്ലാത്ത അംഗത്വത്തിനുള്ള ഇന്ത്യയുടെ സ്ഥാനാർത്ഥിത്വത്തെ ബെൽജിയം പിന്തുണയ്ക്കും. 2037-38 കാലയളവിലെ ബെൽജിയത്തിൻ്റെ സ്ഥാനാർതഥിത്വത്തിന് ഇന്ത്യയും പിന്തുണ നൽകും.

സെപ്റ്റംബർ 2 മുതൽ 4 വരെയാണ് ബെൽജിയം പ്രധാനമന്ത്രി ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *