Kerala News

കേരള ബജറ്റ് 2025: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50% വർധിപ്പിച്ചു

തിരുവനന്തപുരം: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിക്കുമെന്ന് കേരള ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഇത് ഇരുചക്രവാഹനങ്ങൾക്കും ബാധകമായിരിക്കും.

പഴക്കം ചെന്ന വാഹനങ്ങളുടെ തുടർ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഈ മാറ്റം കൊണ്ടുവരുന്നതായി മന്ത്രി പറഞ്ഞു. മോട്ടോർ സൈക്കിളുകൾ, സ്വകാര്യ ആവശ്യത്തിനുള്ള മുച്ചക്ര വാഹനങ്ങൾ, കാർ എന്നീ വാഹനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥ ബാധകമായിരിക്കും.

ഈ നീക്കത്താൽ 55 കോടി രൂപയുടെ അധിക വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു. 15 വർഷം പഴക്കം ചെന്ന സർക്കാർ വാഹനങ്ങൾ പൊളിക്കാൻ സർക്കാർ സ്‌ക്രാപ്പിങ് പോളിസി പ്രഖ്യാപിച്ചിരുന്നെങ്കിലും, സ്വകാര്യ വാഹനങ്ങൾക്ക് ഇതുവരെ ഈ നിബന്ധന ബാധകമാക്കിയിട്ടില്ല. പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനാണ് നികുതി വർധനവെന്ന് ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *