Kerala News

ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്നു തുടങ്ങും; ബുധനാഴ്ച ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി കെ. എൻ. ബാലഗോപാല്‍ മറുപടി നല്‍കും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഫെബ്രുവരി 7ന് ധനമന്ത്രി ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ജനുവരി 17ന് ആരംഭിച്ച നിയമസഭ ബജറ്റ് സമ്മേളനം മാര്‍ച്ച് 28 വരെ നീളും, ഇതില്‍ 27 ദിവസം സഭ സമ്മേളിക്കും.

Kerala News Politics

നിരാശജനകമായ ബജറ്റ്; കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആവർത്തനം മാത്രം: കെ.സുരേന്ദ്രൻ

കോഴിക്കോട്: നിരാശയിലാക്കുന്നതാണ് സംസ്ഥാനബജറ്റെന്നും കേരളത്തിൻ്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ഒരു നിർദ്ദേശവും ബജറ്റിൽ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യാതൊരു ഗൃഹപാഠവും ചെയ്യാതെ കേന്ദ്ര അവഗണനയെന്നതേഞ്ഞൊട്ടിയ രാഷ്ട്രീയ ആരോപണം ആവർത്തിക്കാനാണ് ബജറ്റിലൂടെ ശ്രമിച്ചത്.തൊഴിലില്ലായ്മ ശരാശരിയിൽഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.കാർഷിക, വ്യവസായ മേഖലകളിലെ തളർച്ചയില്ലാതാക്കാൻ ഒരു പദ്ധതിയും ബജറ്റിൽ ഇല്ല.സംസ്ഥാന വരുമാനത്തിൽ ഗണ്യമായ പങ്ക് വഹിക്കുന്ന പ്രവാസികളെ പൂർണ്ണമായും ബജറ്റ് അവഗണിച്ചു.25 വർഷം മുമ്പുള്ള പത്താം ധനകാര്യ കമ്മീഷൻ്റെ 3.2 Read More…

Kerala News

കേരള ബജറ്റ് 2025: ഭൂനികുതി 50% വർധിപ്പിച്ചു, നൂറ് കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ഭൂനികുതി 50% വരെ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് ഭൂമിയുടെ മൂല്യവും വരുമാന സാധ്യതകളും ഉയർന്നെങ്കിലും ഭൂനികുതി നാമമാത്രമായി തുടരുന്നതിനാൽ നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഭൂനികുതിയിലെ മാറ്റങ്ങൾ: പഞ്ചായത്ത് മേഖലയിൽ:- മുനിസിപ്പൽ പ്രദേശങ്ങളിൽ:- കോർപ്പറേഷൻ മേഖലയിൽ:- ഭൂനികുതി വർദ്ധനവിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ഇത് വികസന പ്രവർത്തനങ്ങൾക്ക് Read More…

Kerala News

കേരള ബജറ്റ് 2025: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50% വർധിപ്പിച്ചു

തിരുവനന്തപുരം: 15 വർഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ നികുതി 50 ശതമാനം വർധിപ്പിക്കുമെന്ന് കേരള ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. ഇത് ഇരുചക്രവാഹനങ്ങൾക്കും ബാധകമായിരിക്കും. പഴക്കം ചെന്ന വാഹനങ്ങളുടെ തുടർ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി ഈ മാറ്റം കൊണ്ടുവരുന്നതായി മന്ത്രി പറഞ്ഞു. മോട്ടോർ സൈക്കിളുകൾ, സ്വകാര്യ ആവശ്യത്തിനുള്ള മുച്ചക്ര വാഹനങ്ങൾ, കാർ എന്നീ വാഹനങ്ങൾക്ക് പുതിയ നികുതി വ്യവസ്ഥ ബാധകമായിരിക്കും. ഈ നീക്കത്താൽ 55 കോടി രൂപയുടെ അധിക വരുമാനം സർക്കാർ Read More…

Kerala News

വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ 50 കോടി; പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ 25 കോടിയുടെ പദ്ധതി

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി 50 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരള ബജറ്റില്‍ പ്രഖ്യാപിച്ചതായി ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. വനമേഖലകളില്‍ വന്യമൃഗശല്യം നിയന്ത്രിക്കാനും അവിടെയുള്ള ജനസംഖ്യയെ സംരക്ഷിക്കാനുമായി ഈ തുക വകയിരുത്തിയതോടൊപ്പം, ഇതിനകം അനുവദിച്ചിട്ടുള്ള പദ്ധതിയ്ക്ക് പുറമേ 50 കോടി രൂപ അധികമായി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റില്‍ വന്യജീവി ആക്രമണത്തിന് നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കുകയും, റാപിഡ് റെസ്‌പോണ്‍സ് ടീമുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി അനുകൂല നടപടികള്‍ കൈക്കൊള്ളുമെന്നും ധനമന്ത്രി വ്യക്തമാക്കി. വന്യമൃഗങ്ങളുടെ പെരുപ്പ Read More…

Kerala News

കേരള ബജറ്റ് 2025: വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി; 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കും

തിരുവനന്തപുരം: 2025-ലെ കേരള സംസ്ഥാന ബജറ്റിൽ വിഴിഞ്ഞം- കൊല്ലം- പുനലൂര്‍ ഇടനാഴി പ്രഖ്യാപിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപ കിഫ്ബി വഴി വിനിയോഗിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. വിഴിഞ്ഞത്തെ ഒരു പ്രധാന ട്രാന്‍സ്്ഷിപ്പ്‌മെന്റ് ഹബ്ബായി വികസിപ്പിക്കുകയും കയറ്റുമതി-ഇറക്കുമതി തുറമുഖമായി മാറ്റുന്നതിനാണ് ലക്ഷ്യം. ഗതാഗത ശൃംഖല മെച്ചപ്പെടുത്തുംപദ്ധതി എൻഎച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744, എംസി റോഡ്, മലയോര-തീരദേശ ഹൈവേ, റെയിൽപാതകൾ എന്നിവയെ ശക്തിപ്പെടുത്തും. വ്യാവസായിക പാർക്കുകൾ, ഉൽപ്പാദന കേന്ദ്രങ്ങൾ, സംഭരണയൂണിറ്റുകൾ എന്നിവ Read More…