Kerala News

കേരള ബജറ്റ് 2025: ഭൂനികുതി 50% വർധിപ്പിച്ചു, നൂറ് കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിച്ച് സർക്കാർ


തിരുവനന്തപുരം: ഭൂമിയില്‍ നിന്ന് സര്‍ക്കാരിന് ലഭിക്കേണ്ട വരുമാനം വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ഭൂനികുതി 50% വരെ വർധിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് ഭൂമിയുടെ മൂല്യവും വരുമാന സാധ്യതകളും ഉയർന്നെങ്കിലും ഭൂനികുതി നാമമാത്രമായി തുടരുന്നതിനാൽ നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്ക് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു.

ഭൂനികുതിയിലെ മാറ്റങ്ങൾ:

പഞ്ചായത്ത് മേഖലയിൽ:-

  • 8.1 ആർ (20 സെന്റ്) വരെ: 7.50 രൂപ (മുൻപ് 5 രൂപ)
  • 8.6 ആർയ്ക്ക് മുകളിൽ: 12 രൂപ (മുൻപ് 8 രൂപ)

മുനിസിപ്പൽ പ്രദേശങ്ങളിൽ:-

  • 2.4 ആർ വരെ: 15 രൂപ (മുൻപ് 10 രൂപ)
  • 2.6 ആർയ്ക്ക് മുകളിൽ: 22.5 രൂപ (മുൻപ് 15 രൂപ)

കോർപ്പറേഷൻ മേഖലയിൽ:-

  • 1.62 ആർ വരെ: 30 രൂപ (മുൻപ് 20 രൂപ)
  • 1.62 ആർയ്ക്ക് മുകളിൽ: 45 രൂപ (മുൻപ് 30 രൂപ)


ഭൂനികുതി വർദ്ധനവിലൂടെ നൂറ് കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും ഇത് വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *