India News

കൊൽക്കത്തയിലെ തകർന്ന ഗോഡൗണിൽ നിന്ന് അഞ്ചുപേരെ ജീവനോടെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ തരാതല പ്രദേശത്ത് നിർമാണത്തിലിരുന്ന ഗോഡൗൺ തകർന്നുണ്ടായ അപകടത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിരുന്ന അഞ്ചുപേരെ കൂടി രക്ഷാപ്രവർത്തകർ ജീവനോടെ പുറത്തെടുത്തു.

അപകടത്തിൽ ഇതുവരെ അഞ്ച് പേരാണ് മരിച്ചത്. പരിക്കേറ്റ 25 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അപകടം നടന്ന് 18 മണിക്കൂർ കഴിഞ്ഞും രക്ഷാപ്രവർത്തനം തുടരുകയാണ്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഭാരമേറിയ യന്ത്രങ്ങളും പ്രത്യേക രക്ഷാസംഘങ്ങളേയും ഉപയോഗിച്ചാണ് തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നത്. അതെസമയം അപകടത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *