
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണത്തിൻ്റെ വില ഉയരുന്നതിനിടെ ആശ്വാസമായാണ് ഇന്ന് സ്വർണവില കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പുതിയ നിരക്കനുസരിച്ച് 916 സ്വർണത്തിന്റെ വില ഒരു ഗ്രാമിന് 13,930 രൂപ ആണ്.
എട്ട് ഗ്രാം സ്വർണത്തിന് (ഒരു പവൻ) 1,11,440 രൂപ ആണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,445 രൂപ ആണ് നിരക്ക്. എട്ട് ഗ്രാമിന് 91,560 രൂപ നൽകണം.
അതേസമയം വെള്ളിയുടെ വില ഗ്രാമിന് 245 രൂപ ആയി. എട്ട് ഗ്രാം വെള്ളിക്ക് 1,960 രൂപ ആണ് വില.




