Kerala News

സകല മേഖലയെയും തൊട്ട് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്

തിരുവനന്തപുരം: സകല മേഖലകളെയും തൊട്ടുംതലോടിയും തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ എല്ലാ മേഖലകളെയും സ്പര്‍ശിച്ചാണ് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ആറാം ബജറ്റ് അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റാണിത്. കേരളത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിമര്‍ശനം ആവര്‍ത്തിച്ച ബജറ്റില്‍ ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചതും അഷ്വേര്‍ഡ് പെന്‍ഷന്‍ അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം തന്നെ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും ഡിഎ കുടിശ്ശിക മാര്‍ച്ചില്‍ പൂര്‍ണമായി Read More…

Kerala News

എല്ലാ മേഖലയിലും പുരോഗതി; സ്ത്രീ സുരക്ഷാ പെന്‍ഷനില്‍ 16 ലക്ഷം പേര്‍ — ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി കെ എന്‍ ബാലഗോപാല്‍

ബജറ്റ് അവതരണ വേളയില്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പുരോഗതി കൈവരിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഇതിനകം 16 ലക്ഷം പേര്‍ ചേര്‍ന്നുവെന്നും, ഇതുവരെ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യക്ഷേമ രംഗത്ത് നിര്‍ണായകമായ വേതന വര്‍ധനകളും ബജറ്റില്‍ പ്രഖ്യാപിച്ചു.അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1,000 രൂപയും, അങ്കണവാടി ഹെല്‍പ്പര്‍മാരുടെ വേതനം 500 രൂപയും വര്‍ധിപ്പിച്ചു. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനത്തില്‍ Read More…

Kerala News

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഇന്ന് അവതരിപ്പിക്കുകയാണ്. നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പല പദ്ധതികളും പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് അനുഭവേദ്യമാക്കിയ വികസന വിപ്ലവത്തെ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള രേഖയായി ബജറ്റിനു മാറാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ഒമ്പതിന് ആണ് കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. Read More…

Kerala News

കേരള ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍, ഒട്ടേറ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പുതിയ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തികാവലോകന റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സംസാരിക്കും. തുടര്‍ന്ന് Read More…

Kerala News

സംസ്ഥാന ബജറ്റ് 29 ന്, സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചേക്കും; നിയമസഭ സമ്മേളനം 20 മുതല്‍

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി  കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം Read More…

Kerala News

ജിഎസ്ടി നിരക്കിലെ കുറവ് ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കും; കമ്പനികള്‍ വില കൂട്ടരുതെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടി പരിഷ്‌കരണത്തിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറയുമ്പോള്‍ കമ്പനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജിഎസ്ടി നികുതി പരിഷ്‌കരണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. 30 മുതല്‍ 35 രൂപവരെ വിലകൂട്ടാന്‍ സിമന്റ് കമ്പനികള്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഇപ്പോള്‍ 28 ശതമാനം സ്ലാബില്‍ നിന്ന് 18 ശതമാനം ആകുമ്പോള്‍ ഒരു ചാക്ക് സിമന്റിന് ഏകദേശം 30 രൂപ കുറയും. യഥാര്‍ത്ഥത്തില്‍ വില കുറയ്ക്കാന്‍ തീരുമാനിച്ചത് ആര്‍ക്ക് സഹായമാകുന്നു എന്നതാണ് പ്രശ്‌നം. നികുതിയിലുണ്ടാകുന്ന Read More…

Kerala News

അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താൽപര്യങ്ങൾക്കും ദേശീയ സമ്പദ്‌വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ അധിക ചുങ്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിന്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി ‘താരിഫ് യുദ്ധ’ത്തിന്റെ ഭാഗമാണെന്നും, തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം, തൊഴിലവസരങ്ങൾ, കയറ്റുമതിവിപണി എന്നിവ നേരിട്ട് ബാധിക്കപ്പെടും. ഈ വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് Read More…

Kerala News

കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പാഠപുസ്തക പരിഷ്‌കരണം നിർണായകം: മന്ത്രി കെ എൻ ബാലഗോപാൽ

പന്ത്രണ്ട് വർഷത്തിനു ശേഷമുള്ള ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം കേരളത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമെന്ന്  ധനമന്ത്രി കെ എൻ ബാലഗോപാൽ. സാങ്കേതികവും ശാസ്ത്രീയവുമായ അപ്ഡേഷനുകൾ ഉൾപ്പെടുത്തിയാണ് സിലബസ് കാലോചിതമായി പരിഷ്‌കരിക്കേണ്ടത്. ആർട്ട്, കൾച്ചർ, സ്പോർട്സ് വിഷയങ്ങൾക്ക് പ്രാധാന്യം നൽകണം. ഇന്ത്യാക്കാർക്ക് മറ്റു രാജ്യങ്ങളിൽ തൊഴിൽ നിരോധനം നടപ്പിലാക്കുന്ന ഇക്കാലത്ത് നമ്മുടെ സംസ്ഥാനത്ത് തന്നെ വൻവ്യവസായങ്ങൾ വികസിപ്പിക്കാനും സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താനും ഉതകുന്ന പരിഷ്‌കരണമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.  ഹയർസെക്കൻഡറി പാഠപുസ്തക പരിഷ്‌കരണം സംബന്ധിച്ച ജനകീയ ചർച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം  ടഗോർ തിയേറ്ററിൽ Read More…

Kerala News

സുസ്ഥിര വികസനത്തിന് ഡാറ്റാ വിശകലനം പ്രധാനം : മന്ത്രി കെ എൻ ബാലഗോപാൽ

സുസ്ഥിരവും ഫലപ്രദവുമായ സാമൂഹ്യ വികസനത്തിന് ഡാറ്റകളുടെ കൃത്യമായ പഠനവും വിശകലനവും പ്രധാനമാണെന്ന് ധന വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സംഘടിപ്പിച്ച സുസ്ഥിര കേരളം ശിൽപ്പശാല എസ് പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനം വികസന ലക്ഷ്യങ്ങൾ നേടുവാൻ ചെയ്യുന്ന കാര്യങ്ങൾ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഭരണപരമായ നടപടികളുമായി മുന്നോട്ടു പോകുന്നതിനു വിവിധ സംസ്ഥാനങ്ങൾ തമ്മിലുള്ളതും, സംസ്ഥാനത്തിലെ പല കാലഘട്ടങ്ങളിലുള്ള സ്ഥിതികൾ തമ്മിലുള്ള താരതമ്യ പഠനവും Read More…

Kerala News

ആശാവർക്കർമാരുടെ പ്രശ്നത്തിൽ അനുഭാവപൂർണ സമീപനം; ഗുജറാത്ത് ചെയ്ത പോലെ കേരളം ചെയ്യില്ല: ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തിരുവനന്തപുരം: ആശാവർക്കർമാരുടെ പ്രശ്നത്തിൽ സർക്കാർ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ലെന്നും കേന്ദ്ര സർക്കാരിന്റെ ‘ആശ’ പദ്ധതിയിൽ ബജറ്റിൽ പറഞ്ഞതിനെക്കാൾ അധിക തുക അനുവദിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. “വേതനം വർധിപ്പിക്കുമെന്ന് പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണം. സംസ്ഥാനം മാത്രം വിചാരിച്ചാൽ ഓണറേറിയം കൂട്ടാനാവില്ല,” മന്ത്രി പറഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾ സംസ്ഥാനത്തിന് ഇപ്പോഴത്തെ സാഹചര്യത്തിൽ നിറവേറ്റാൻ കഴിയില്ലെന്നും ആശ വർക്കർമാരുടെ സമരത്തിന്‌ നേതൃത്വം നൽകുന്നവർ വിഷയത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാൻ Read More…