Culture India International Kerala News Politics

വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷത്തിൽ പങ്കുചേരാൻ ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷത്തിൽ പങ്കെടുക്കും.

മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ആരംഭിച്ച പാരമ്പര്യം തുടരുന്നതിന്റെ ഭാഗമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

ഓവൽ ഓഫീസിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ നടക്കുക. നേരത്തെ ഇന്ത്യൻ വംശജരായ അമേരിക്കൻ സമൂഹാംഗങ്ങളുടെയും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഐസൻഹോവർ എക്സിക്യൂട്ടീവ് ഓഫീസ് ബിൽഡിങ്ങിലായിരുന്നു ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്.

ഇത്തവണ ഓവൽ ഓഫീസിൽ ആഘോഷം നടത്തുന്നതിലൂടെ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്ക് പുതിയ വേദി ഒരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *