ന്യൂഡല്‍ഹി: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്. മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗം ദീപാവലിയെ ഉള്‍പ്പെടുത്തിയത്. പ്രഖ്യാപനം നടത്തിയപ്പോള്‍ സമ്മേളനഹാളിലാകെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികള്‍ മുഴങ്ങി. കുംഭമേള, കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ, ഗുജറാത്തിലെ ഗര്‍ബ നൃത്തം, യോഗ, തുടങ്ങി 15 Read More…
Tag: diwali
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇന്ന്
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആണ് ഇന്ന്. ആശ്വിന മാസത്തിലെ കറുത്തപക്ഷത്തിലെ ചതുര്‍ദ്ദശി ദിവസമാണ് ദീപാവലി ആഘോഷം. ഈ മുഹൂര്‍ത്തത്തെ ‘നരകചതുര്‍ദ്ദശി’ എന്നും പറയുന്നു. സാമൂഹികമായ അജ്ഞതയുടെ അന്ധത അകറ്റുവാന്‍ ഈ പ്രകാശധോരണിക്കു കഴിയുമെന്നാണ് വിശ്വാസം. ദീപാവലി വിവിധ മതപരമായ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. രാമന്‍ അസുരരാജാവായ രാവണനെ പരാജയപ്പെടുത്തി സീതയോടും സഹോദരന്‍ ലക്ഷ്മണനോടും ഒപ്പം അയോധ്യയിലേക്ക് മടങ്ങിയ ദിവസമാണ് ദീപാവലി എന്നാണ് ഒരു വിശ്വാസം. സമൃദ്ധിയുടെ ദേവതയായ ലക്ഷ്മിയുമായും ജ്ഞാനത്തിന്റെ ദേവനും തടസ്സങ്ങള്‍ നീക്കുന്നവനുമായ ഗണേശനുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. Read More…
ദീപാവലി ആഘോഷം: മാർഗനിർദ്ദേശങ്ങൾ പാലിക്കണം
ദീപാവലിയുമായി ബന്ധപ്പെട്ട് പടക്കങ്ങൾ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഗ്രീൻ കാറ്റഗറിയിലുള്ള പടക്കങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. പടക്കങ്ങളുടെ ഉപയോഗം രാത്രി എട്ടു മുതൽ 10 വരെ (രണ്ട് മണിക്കൂർ) മാത്രമായി നിയന്ത്രിക്കണം. ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍: അയോധ്യയിൽ ലക്ഷക്കണക്കിന് ദീപങ്ങളാൽ ദീപോത്സവം
തിന്മയ്ക്ക് മേൽ നന്മയുടെ പ്രകാശം വിജയിച്ച്,രാജ്യമെങ്ങും ദീപാവലി ആഘോഷത്തില്‍. രാത്രി പകലാക്കിക്കൊണ്ട് വീടുകളും സ്ഥാപനങ്ങളും ദീപങ്ങളാൽ അലങ്കരിച്ചും പടക്കങ്ങൾ പൊട്ടിച്ചും ഇന്ത്യ മുഴുവൻ ആഘോഷത്തിന്റെ തിരക്കിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന്, “500 വർഷങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ പ്രതിഷ്ഠിക്കപ്പെട്ട ആദ്യ ദീപാവലിയാണിത്” എന്ന് ട്വിറ്ററിൽ കുറിച്ചു. കേരളത്തിൽ ഒരു ദിവസവും ഉത്തരേന്ത്യയിൽ അഞ്ചു ദിവസവും നീണ്ടുനിൽക്കുന്ന ദീപാവലി ഇത്തവണ കേരളത്തിലും ഉത്തരേന്ത്യയിലും ഒരേ ദിവസമാണ്. ഭഗവാൻ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള തിരിച്ചുവരവിനോടൊപ്പം, ശ്രീകൃഷ്ണന്റെ നരകാസുര Read More…
ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്കു കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസ്
ബംഗളൂരു: ദീപാവലി ഉത്സവത്തിനായി യാത്രാ തിരക്ക് കുറയ്ക്കാൻ കർണാടക ആർടിസി കേരളത്തിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 31 മുതൽ നവംബർ 2 വരെ നടക്കുന്ന ഈ സർവീസിൽ 2000 ബസുകൾ വിവിധ സ്ഥലങ്ങളിലേക്കായി സർവീസ് നടത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുക. ബസുകൾ ശാന്തിനഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള സർവീസ് ആരംഭിക്കുന്നത്. അതോടൊപ്പം സീറ്റ് റിസർവേഷൻ സൗകര്യവും വർധിപ്പിച്ചിട്ടുണ്ട്. മധുര, കുംഭകോണം, ചെന്നൈ, Read More…





