Kerala News

ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്കു കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസ്

ബംഗളൂരു: ദീപാവലി ഉത്സവത്തിനായി യാത്രാ തിരക്ക് കുറയ്ക്കാൻ കർണാടക ആർടിസി കേരളത്തിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 31 മുതൽ നവംബർ 2 വരെ നടക്കുന്ന ഈ സർവീസിൽ 2000 ബസുകൾ വിവിധ സ്ഥലങ്ങളിലേക്കായി സർവീസ് നടത്തും.

കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുക. ബസുകൾ ശാന്തിനഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള സർവീസ് ആരംഭിക്കുന്നത്. അതോടൊപ്പം സീറ്റ് റിസർവേഷൻ സൗകര്യവും വർധിപ്പിച്ചിട്ടുണ്ട്. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് ഒരുക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *