കോഴിക്കോട്: ഓണം അവധി പ്രമാണിച്ച് കേരളത്തിലേക്ക് അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി. സ്ഥിരം സര്‍വീസുകള്‍ക്ക് പുറമെ 90 അധിക സര്‍വീസുകളാണ് കേരളത്തിലേക്ക് നടത്തുക. ഇന്നു മുതല്‍ ഉത്രാടദിനമായ സെപ്റ്റംബര്‍ 4 വരെയാണ് സര്‍വീസുകള്‍. തിരുവോണദിവസം മുതല്‍ മടക്കയാത്രയ്ക്കും സ്‌പെഷല്‍ സര്‍വീസുകള്‍ ഉണ്ടാകും. മൈസൂരു റോഡ് ബസ് സ്റ്റേഷന്‍, ശാന്തിനഗര്‍ ബിഎംടിസി ബസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സ്‌പെഷല്‍ സര്‍വീസുകള്‍. ഇതില്‍ പ്രീമിയം കാറ്റഗറി ബസുകള്‍ ശാന്തി Read More…
Tag: karnataka rtc
ദീപാവലി യാത്രാത്തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്കു കർണാടക ആർടിസിയുടെ പ്രത്യേക ബസ് സർവീസ്
ബംഗളൂരു: ദീപാവലി ഉത്സവത്തിനായി യാത്രാ തിരക്ക് കുറയ്ക്കാൻ കർണാടക ആർടിസി കേരളത്തിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും പ്രത്യേക സർവീസുകൾ ആരംഭിക്കുന്നു. ഒക്ടോബർ 31 മുതൽ നവംബർ 2 വരെ നടക്കുന്ന ഈ സർവീസിൽ 2000 ബസുകൾ വിവിധ സ്ഥലങ്ങളിലേക്കായി സർവീസ് നടത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുക. ബസുകൾ ശാന്തിനഗർ ഡിപ്പോയിൽ നിന്നാണ് കേരളത്തിലേക്കുള്ള സർവീസ് ആരംഭിക്കുന്നത്. അതോടൊപ്പം സീറ്റ് റിസർവേഷൻ സൗകര്യവും വർധിപ്പിച്ചിട്ടുണ്ട്. മധുര, കുംഭകോണം, ചെന്നൈ, Read More…


