India News

അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കർണാടക തീരത്തിന് സമീപം അപകടത്തിൽപ്പെട്ട മത്സ്യബന്ധന ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.

‘മഞ്ജു മാത’ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ ശക്തമായ തിരമാലകളെ തുടർന്ന് വെള്ളം കയറുകയും ബോട്ടിൻ്റെ അടിഭാഗത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെയാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച വൈകിട്ടോടെ കർണാടകയിലെ സുരത്കൽ തീരത്തുനിന്ന് ഏകദേശം 33 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ബോട്ടിൽ നിന്ന് അപകടസന്ദേശം ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഐസിജിഎസ് സച്ചേത് കപ്പൽ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.

പ്രതികൂലമായ കടൽസാഹചര്യങ്ങൾക്കിടയിലും അത്യാധുനിക റിമോട്ട് ഓപ്പറേറ്റഡ് ലൈഫ് ബോയ്കളുടെ സഹായത്തോടെ ആറു മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

കോസ്റ്റ് ഗാർഡിൻ്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *