India News

അപകടത്തിൽപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കർണാടക തീരത്തിന് സമീപം അപകടത്തിൽപ്പെട്ട മത്സ്യബന്ധന ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ‘മഞ്ജു മാത’ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ ശക്തമായ തിരമാലകളെ തുടർന്ന് വെള്ളം കയറുകയും ബോട്ടിൻ്റെ അടിഭാഗത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടോടെ കർണാടകയിലെ സുരത്കൽ തീരത്തുനിന്ന് ഏകദേശം 33 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് ബോട്ടിൽ നിന്ന് അപകടസന്ദേശം ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ ഐസിജിഎസ് സച്ചേത് കപ്പൽ ഉടൻ രക്ഷാപ്രവർത്തനം Read More…