Kerala News

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യകയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നലെ പെയ്ത മഴയില്‍ പലയിടങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളി്‌ന്റെ മേല്‍ക്കൂര കഴിഞ്ഞ ദിവസത്തെ മഴയില്‍ പറന്നുപോയിരുന്നു. ഇന്ന് ഈ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ അരൂരില്‍ സ്‌കൂള്‍ മതില്‍ ഇടിഞ്ഞുവിണ് ദമ്പതികള്‍ക്ക് പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *