കോയമ്പത്തൂർ: സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ഓഫീസിൽ മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊലീസ് പരിശോധന നടന്നു. കോയമ്പത്തൂർ സ്വദേശിയായ പ്രൊഫസർ കാമരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ രണ്ട് പെൺമക്കൾ ഇഷ ഫൗണ്ടേഷനിൽ അടിമകളായി കഴിയുകയാണെന്ന ആരോപണം പ്രൊഫസർ ഉന്നയിച്ചിരിക്കുന്നു.
മദ്രാസ് ഹൈക്കോടതി ഈ കേസ് പരിഗണിച്ചപ്പോൾ, സദ്ഗുരുവിന്റെ സ്വന്തം മകൾ വിവാഹിതയായി സന്തോഷമായി ജീവിതം നയിക്കുന്ന സാഹചര്യത്തിൽ, മറ്റ് യുവതികളെ സന്യാസത്തിലേക്ക് നിർബന്ധിക്കുന്നത് ശരിയാണോയെന്ന് കോടതി ചോദിച്ചു.
കാമരാജിന്റെ രണ്ട് പെൺമക്കളും ഇഷ ഫൗണ്ടേഷനിൽ സ്വമേധയാ താമസിക്കുന്നതാണെന്ന് അവർ കോടതിയിൽ മൊഴി നൽകി. തങ്ങൾ ചിന്തിച്ച് എടുത്ത തീരുമാനമാണിതെന്നും, അവിടെ ആരും തടങ്കലിലല്ലെന്നും അവർ വ്യക്തമാക്കി.





