ന്യൂഡൽഹി: ഇന്ന് ലോകം മുഴുവൻ ഗാന്ധിജിയെ സ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനമാണ് ഇന്ന്.അഹിംസയെ ആയുധമാക്കി രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന മഹാനായ നേതാവാണ് ഗാന്ധിജി. ദണ്ഡി യാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം തുടങ്ങിയ സമരങ്ങളിലൂടെ ബ്രിട്ടീഷ് ഭരണത്തെ ഇളക്കിവിട്ടു. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സന്ദേശമായിരുന്നു. ‘എൻറെ ജീവിതമാണ് എൻറെ സന്ദേശം’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും പ്രസക്തമാണ്.
ഇന്ന് രാജ്യമെങ്ങും ഗാന്ധി ജയന്തി ആഘോഷിക്കപ്പെടുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ രാജഘട്ടിൽ പുഷ്പാർച്ചന നടത്തും. സംസ്ഥാന സർക്കാരുകളും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.ഗാന്ധിജിയുടെ ജീവിതം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്. അഹിംസ, സത്യം, സേവനം എന്നീ മൂല്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉൾക്കൊള്ളിക്കേണ്ടതിന്റെ ആവശ്യകത ഇന്നും നിലനിൽക്കുന്നു