കൊച്ചി: എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡും എഐഎക്സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും (മുൻ എയർ ഏഷ്യ ഇന്ത്യ) തമ്മിലുള്ള ലയനം വിജയകരമായി പൂർത്തിയായി. എയർ ഇന്ത്യ ഗ്രൂപ്പിന്റെ വിഹാൻ എഐ പദ്ധതിയുടെ ഭാഗമായി നാല് എയർലൈൻ ബ്രാൻഡുകളെ രണ്ടായി ലയിപ്പിക്കാനുള്ള നീക്കത്തിന്റെ ആദ്യകാലാവർത്തനമാണിത്.
ഇത് അന്താരാഷ്ട്ര നിലവാരമുള്ള ഒരു എയർലൈൻ സ്ഥാപിക്കാനുള്ള പ്രധാന സംരംഭമാണെന്നും അടുത്തതായി എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ ലയനം എയർ ഇന്ത്യയുടെ ബ്രാൻഡ് നവീകരണത്തിനും ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും വഴിയൊരുക്കും.
ഡൽഹിയിലെ ഡിജിസിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ, എയർ ഇന്ത്യ എക്സ്പ്രസ് മാനേജിംഗ് ഡയറക്ടർ അലോക് സിംഗിന് പുതുക്കിയ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ഡിജിസിഎ ഡയറക്ടർ ജനറൽ വിക്രം ദേവ് ദത്ത് കൈമാറി. “ഈ ലയന പ്രക്രിയ എയർലൈനുകളുടെ ഭാവിയിലെ ലയനങ്ങൾക്ക് മാതൃകയായിരിക്കും,” ഡിജിസിഎ ഡയറക്ടർ ജനറൽ പറഞ്ഞു.
നവംബർ 12ന് എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനവും പൂർത്തിയാകും.





