India News

16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം; കര്‍ണാടക ബജറ്റില്‍ പ്രഖ്യാപനം

ബംഗളൂരു: കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക്. 16 വയസിന് താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കുട്ടികളില്‍ വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അഡിക്ഷന്‍ കുറയ്ക്കുകയും മാനസികാരോഗ്യവും ഉറക്കവും സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കര്‍ണാടക. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സ്വീകരിച്ച സമാന നടപടികള്‍ പഠിച്ച ശേഷമാണ് Read More…

India News

കര്‍ണാടകയില്‍ ബൈക്ക് ടാക്സി സർവീസുകൾക്ക് അനുമതി; നിരോധനം റദ്ദാക്കി ഹൈക്കോടതി

ബംഗലൂരു: ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. മോട്ടോര്‍ വാഹനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതിന് ടാക്‌സി അഗ്രഗേറ്റര്‍മാര്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിക്കാന്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഒല, ഊബര്‍, റാപ്പിഡോ പോലുള്ള ടാക്‌സി അഗ്രഗേറ്ററുകള്‍, ബൈക്ക് ടാക്‌സി വെല്‍ഫെയര്‍ അസോസിയേഷന്‍, ഏതാനും ഇരുചക്ര വാഹന ഉടമകള്‍ എന്നിവര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ അനുവദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് സി എം ജോഷി എന്നിവരടങ്ങിയ Read More…

India News

ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തില്‍; റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സിദ്ധരാമയ്യ

ബംഗലൂരു: കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന നേതാവെന്ന ബഹുമതി സിദ്ധരാമയ്യയ്ക്ക്. ദേവരാജ് അരസിന്റെ റെക്കോര്‍ഡാണ് ബുധനാഴ്ച സിദ്ധരാമയ്യ മറികടന്നത്. മുഖ്യമന്ത്രി പദത്തില്‍ 2793 ദിവസം ആയതോടെയാണ് 77 കാരനായ സിദ്ധരാമയ്യ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 2792 ദിവസം മുഖ്യമന്ത്രി പദത്തിലിരുന്ന ദേവരാജ് അരശിന്റെ പേരിലായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ്. ജനുവരി ആറിനാണ് സിദ്ധരാമയ്യ അരസിനൊപ്പമെത്തിയത്. സംസ്ഥാനത്ത് സാമൂഹ്യനീതിയുടേയും ഭൂപരിഷ്‌കരണത്തിന്റെയും നായകനായി കരുതപ്പെടുന്ന അരസ് രണ്ടു തവണ കര്‍ണാടക മുഖ്യമന്ത്രിയായിട്ടുണ്ട്. Read More…

Kerala News Sports

രഞ്ജി ട്രോഫി: കര്‍ണാടകക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് തോല്‍വി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകക്കെതിരെ ഇന്നിങ്‌സ് തോല്‍വി വഴങ്ങി കേരളം. ഒരു ഇന്നിങ്‌സിനും 164 റണ്‍സിനുമാണ് കര്‍ണ്ണാടക കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്‌സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കര്‍ണാടകക്കായി മൊഹ്‌സിന്‍ ഖാന്‍ 6 വിക്കറ്റെടുത്തപ്പോള്‍ വിദ്യുത് കവേരപ്പ രണ്ട് വിക്കറ്റ് വീഴ്ത്തി. പതിനൊന്നാമനായി ഇറങ്ങി 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഏദന്‍ ആപ്പിള്‍ ടോമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ Read More…

India News

കര്‍ണാടകയില്‍ ബൈക്ക് ടാക്സി സര്‍വീസ് അവസാനിക്കുന്നു; ജൂണ്‍ 16 മുതല്‍ നിരോധനം പ്രാബല്യത്തില്‍

ബം​ഗളൂരു: കർണാടത്തിൽ തിങ്കളാഴ്ചയോടെ (ജൂൺ 16) ബൈക്ക് ടാക്സി സർവീസ് അവസാനിക്കും. ബൈക്ക് ടാക്‌സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചട്ടം രൂപീകരിക്കുന്നതു വരെ അവയ്ക്ക് നിരോധനം വേണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് തള്ളിയതാണ് നടപടിക്ക് കാരണം. ജൂണ്‍ 16നുള്ളില്‍ ബൈക്ക് ടാക്‌സികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ഓല, ഊബര്‍, റാപിഡോ തുടങ്ങിയ മൊബൈൽഫോൺ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികള്‍ സിംഗിൾ ബെഞ്ച് പ്രസ്താവിച്ച ബൈക്ക് Read More…

Entertainment News

‘തഗ് ലൈഫ്’ വിലക്ക് പിൻവലിക്കണം: കമൽഹാസൻ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു

ബംഗളൂരു: കമല്‍ഹാസന്റെ പുതിയ ചിത്രം തഗ് ലൈഫ് ല്‍ കര്‍ണാടക ഫിലിം ചേംബര്‍ ഏര്പ്പെടുത്തിയ വിലക്കിനെതിരെ കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷണല്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. ഫിലിം ചേംബറിന്റെ നടപടി അസാധുവായതിനാല്‍ വിലക്ക് പിൻവലിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കന്നട ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന പ്രസ്താവനയില്‍ താരം മാപ്പുപറയണമെന്നാണ് ഫിലിം ചേംബര്‍ പറയുന്നത്. അല്ലാത്തപക്ഷം സിനിമ കര്‍ണാടകത്തില്‍ റിലീസ് ചെയ്യില്ലെന്നും സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. കന്നഡഗികരുടെ വികാരത്തെ വ്രണപ്പെടുത്തിയ കമല്‍ഹാസന്‍ ക്ഷമാപണം നടത്തിയില്ലെങ്കില്‍ സിനിമയുടെ റിലീസ് Read More…

Business India News

ടാറ്റ-എയർബസ് പങ്കാളിത്തത്തിൽ രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റ് കർണാടകയിൽ

ബെംഗളൂരു: യൂറോപ്യൻ വിമാന നിർമ്മാണ ഭീമനായ എയർബസും, ടാറ്റ ഗ്രൂപ്പിന്റെ എയ്റോസ്പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) ചേർന്ന്, കർണാടകയിലെ കോലാറിൽ H125 മോഡൽ ഹെലികോപ്റ്ററുകൾക്കായുള്ള ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റായിരിക്കും ഇത്. പ്രാദേശിക ആവശ്യങ്ങൾക്കൊപ്പം ആഗോള എയ്റോസ്പേസ് രംഗത്ത് ഇന്ത്യയെ ഒരു നിർണായക പങ്കാളിയാക്കാൻ പദ്ധതിയിടുന്ന പ്ലാന്റ്, ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി ഇന്ത്യയുടെ ഹൈടെക് വ്യവസായ സ്വയംപര്യാപ്തതയെയും ഉന്നതവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. Read More…

Entertainment News

കമൽ ഹാസൻ മാപ്പ് പറയാതെ ‘തഗ് ലൈഫ്’ റിലീസ് ഇല്ല; കർണാടകയിൽ കർണാടകയിൽ വിലക്ക്

ബെംഗളൂരു: നടൻ കമൽ ഹാസന്റെ വിവാദപരാമർശത്തെ തുടർന്ന് കമൽ ഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ന് കർണാടകയിൽ വിലക്ക്. മാപ്പ് പറയാതെ ചിത്രത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്സിസി) പ്രഖ്യാപിച്ചു. മണിരത്നം-കമൽ ഹാസൻ കൂട്ടുകെട്ടിൽ 38 വർഷങ്ങൾക്ക് ശേഷം ഒരുക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജൂൺ 5ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം പ്രൊമോഷൻ പരിപാടിക്കിടെ, കമൽ ഹാസന്റെ കന്നഡഭാഷയെ കുറിച്ചുള്ള പരാമർശമാണ് വിവാദമായത്. “നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് Read More…

India News

ഭരണഘടനയോട് നീതി പുലർത്താത്തത് കോൺഗ്രസ് ആണെന്ന് കർണ്ണാടക മുൻ വിദ്യാഭ്യാസ മന്ത്രി എൻ മഹേഷ്

ഭരണഘടനയോട് നീതി പുലർത്താത്തത് കോൺഗ്രസ് ആണെന്ന് കർണ്ണാടക മുൻ വിദ്യാഭ്യാസ മന്ത്രി എൻ മഹേഷ്. ഭരണഘടന ശിൽപ്പി ബാബാ സാഹേബ് അംബേദ്ക്കർ പാർലമെൻ്റിൽ എത്താതിരിക്കാൻ കുടില തന്തങ്ങൾ മെനഞ്ഞത് നെഹ്രുവും കമ്മ്യൂണിസ്റ്റുകളും ആയിരുന്നുവെന്നും N മഹേഷ് അഭിപ്രായപ്പെട്ടു. ഭരണഘടനാ ശിൽപിയുടെ പേരിൽ ഒരൊറ്റ സ്മാരകം പോലും സ്ഥാപിക്കാതിരുന്നവരാണ്, BJPയെ ഭരണഘടന പഠിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്നും മുൻ കർണ്ണാടക വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. തൃശ്ശൂർ BJP ഓഫീസ് ആയ നമോ ഭവനിൽ നടന്ന ഡോ : ബി ആർ അംബേദ്ക്കർ സമ്മാൻ Read More…

India News

എച്ച്എംപിവിയുടെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു

രാജ്യത്ത് ശ്വാസകോശ രോഗമായ എച്ച്എംപിവിയുടെ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് രണ്ടാമത്തെ കേസും സ്ഥിരീകരിച്ചത്. മൂന്ന് മാസം പ്രയമുള്ള കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.