ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ 1202 ആണ്ട് ചിങ്ങം മുതൽ കർക്കിടകം വരെയുള്ള ഒരു വർഷത്തേക്ക്നാ രായണീയ പാരായണങ്ങൾ, ഭാഗവത സപ്താഹങ്ങൾ എന്നിവ നടത്തുന്നതിന് ഭക്തജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ അഡ്മിനിസ്ട്രറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ പിഒ, തൃശൂർ എന്ന തപാൽ വിലാസത്തിലോ, devaswom.guruvayur@gmail.com എന്ന ഈ മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 10.08.2006 വൈകീട്ട് 5 മണിക്ക് മുമ്പായി എത്തിക്കണം.





