India News

ഭരണഘടനയോട് നീതി പുലർത്താത്തത് കോൺഗ്രസ് ആണെന്ന് കർണ്ണാടക മുൻ വിദ്യാഭ്യാസ മന്ത്രി എൻ മഹേഷ്

ഭരണഘടനയോട് നീതി പുലർത്താത്തത് കോൺഗ്രസ് ആണെന്ന് കർണ്ണാടക മുൻ വിദ്യാഭ്യാസ മന്ത്രി എൻ മഹേഷ്. ഭരണഘടന ശിൽപ്പി ബാബാ സാഹേബ് അംബേദ്ക്കർ പാർലമെൻ്റിൽ എത്താതിരിക്കാൻ കുടില തന്തങ്ങൾ മെനഞ്ഞത് നെഹ്രുവും കമ്മ്യൂണിസ്റ്റുകളും ആയിരുന്നുവെന്നും N മഹേഷ് അഭിപ്രായപ്പെട്ടു. ഭരണഘടനാ ശിൽപിയുടെ പേരിൽ ഒരൊറ്റ സ്മാരകം പോലും സ്ഥാപിക്കാതിരുന്നവരാണ്, BJPയെ ഭരണഘടന പഠിപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നതെന്നും മുൻ കർണ്ണാടക വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. തൃശ്ശൂർ BJP ഓഫീസ് ആയ നമോ ഭവനിൽ നടന്ന ഡോ : ബി ആർ അംബേദ്ക്കർ സമ്മാൻ അഭിയാൻ സംസ്ഥാനതല ശിൽപ്പശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എട്ടാം ക്ലാസ് പാഠ പുസ്തകം മാറ്റുന്ന ലാഘവത്തോടെയാണ് കോൺഗ്രസ്സിൻ്റെ ഭരണകാലത്ത് ഭരണഘടന മാറ്റിക്കൊണ്ടിരുന്നത്.

BJP അധികാരത്തിൽ വന്നപ്പോൾ 14 തവണയാണ് മാത്രമാണ് ഭേദഗതികൾ കൊണ്ടു വന്നത്. അതിൽ പ്രധാനപ്പെട്ടത് 370-ാം വകുപ്പും മുത്തലാഖ് റദ്ദാക്കലും, CAA യും ഇപ്പോൾ വഖഫ് ബില്ലും മറ്റുമായിരുന്നു. ഇതെല്ലാം രാജ്യ താൽപ്പര്യത്തിനു വേണ്ടി മാത്രമായിന്നു എന്നും എൻ മഹേഷ് ചൂണ്ടിക്കാട്ടി. തൃശ്ശൂർ നമോ ഭവനിൽ നടന്ന അബേദ്ക്കർ സമ്മാൻ അഭിയാൻ ശിൽപ്പശാല BJP മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു. ഒരു കാലത്തും അംബേദ്ക്കറെ അംഗീകരിക്കാത്ത കോൺഗ്രസ്സുകാർ ഭരണഘടന ഉയർത്തിപ്പിടിച്ചു നടക്കുന്നത് അപഹാസ്യമാണെന്ന് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ്സുകാർ ഒരു തവണയെങ്കിലും ഭരണഘടനയുടെ ആമുഖം വായിയ്ക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അംബേദ്ക്കറെ ആദരിക്കാത്ത കോൺഗ്രസ്സുകാർ അവസരം കിട്ടിയപ്പോഴെല്ലാം അദ്ദേഹത്തെ അപമാനിയ്ക്കുകയും ചെയ്തു. കോൺഗ്രസ്സിൻ്റെ ദേശവിരുദ്ധ നയങ്ങൾക്കെതിരെ ഒറ്റയ്ക്കുനിന്നു പൊരുതിയ ചരിത്രമാണ് അംബേദ്ക്കർക്ക് ഉള്ളതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സെമിനാറിൽ BJP SC മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജുമോൻ വട്ടേക്കാട്, BJP മുൻ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ BJP വക്താവ് അനന്തപത്മനാഭൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *