Kerala News

യൂത്ത് കോൺഗ്രസ്സിനും മൂത്ത കോൺഗ്രസ്സിനും സുരേഷ് ഗോപിയോട് അസഹിഷ്ണത : ബി ജെ പി

ജാതിയോ മതമോ നോക്കാതെ ദുരിതമനുഭവിയ്ക്കുന്നവർക്കൊപ്പം നിൽക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തികഞ്ഞ അസഹിഷ്ണമതയാണ് കോൺഗ്രസ്സിന് ഉള്ളതെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. ഒരു മത വിഭാഗത്തോടും അദ്ദേഹം മുഖം തിരിച്ചു നിന്നിട്ടില്ല. അവരെയെല്ലാം ചേർത്തുനിർത്തുന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്.അത് അറിയാവുന്നതു കൊണ്ടാണ് ,നല്ല ശതമാനം നൂനപക്ഷ വിഭാഗങ്ങൾ അദ്ദേഹത്തെ വിജയിപ്പിയ്ക്കാൻ വോട്ടു ചെയ്തതും.. ആ യാഥാർത്ഥ്യത്തെ ദുഷ്പ്രചരണങ്ങൾക്കൊണ്ട് തമസ്കരിക്കാനാണ് കോൺഗ്രസ് ശ്രമം. അനുദിനം ജനസമ്മതി ഏറിവരുന്ന സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിൻ്റെ മാത്രമല്ല കേളത്തിൻ്റെ അഭിമാനമാണ്. ആശാവർക്കർമാരുടെ പ്രശ്നങ്ങളിലും മുനമ്പം ജനതയുടെ വേദനയിലും അദ്ദേഹം ഇടപെട്ടത് അതു കൊണ്ടാണ്.
ഇതിൽ വിറലിപൂണ്ടാണ് യൂത്ത് കോൺഗ്രസ്സുകാരും മൂത്ത കോൺഗ്രസ്സുകാരം തെരുവിലിറങ്ങിയിട്ടുള്ളത്.ഇതുകൊണ്ടൊന്നും ബി ജെ പി നേടിക്കൊണ്ടിരിയ്ക്കുന്ന നൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണയിൽ ഇടിവുണ്ടാവുകയില്ലെന്നും ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *