കോഴ്സിന് ചേർത്തി കബളിപ്പിച്ചതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള ഐനിക്കാടൻ അനിറ്റ.ടി.ആൻ്റോ ഫയൽ ചെയ്ത ഹർജിയിലാണ് ഏയ്ഡ് എഡ്യുക്കേഷൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും മലപ്പുറത്തെ ഉടമക്കെതിരെയും ഇപ്രകാരം വിധിയായതു്. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ചേർത്താമെന്ന് പറഞ്ഞാണ് 20300 രൂപ ഈടാക്കുകയുണ്ടായത്. മൂന്ന് വർഷവും പരീക്ഷകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.എന്നാൽ അപ്രകാരം നടക്കുകയുണ്ടായില്ല. പരാതിപ്പെട്ടപ്പോൾ ഹർജിക്കാരിയെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റാം എന്ന് ഉറപ്പു നൽകുകയായിരുന്നു. തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ അന്വേഷിച്ചപ്പോൾ എതിർകക്ഷികൾ ഒഫീഷ്യൽ സെൻ്ററല്ല എന്ന് മനസ്സിലാക്കിയിട്ടുള്ളതാകുന്നു. എതിർകക്ഷികൾ വ്യത്യസ്ത വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. എതിർകക്ഷികളുടെ പ്രവൃത്തികൾ തെറ്റും സേവനത്തിലെ വീഴ്ചയും ആണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിയിൽനിന്ന് ഈടാക്കിയ 20300 രൂപ തിരികെ നൽകുവാനും മാനസിക വിഷമത്തിനും കഷ്ടനഷ്ടങ്ങൾക്കും പരിഹാരമായി 25000 രൂപ നൽകുവാനും ചിലവിലേക്ക് 5000 രൂപ നൽകുവാനും ഹർജി തിയ്യതി മുതൽ 9 % പലിശ നൽകുവാനും കല്പിച്ച് വിധി പുറപ്പെടുവിക്കുയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ഹേമ കമ്മീഷൻ റിപ്പോർട്ട് മറച്ചുവെച്ചു, സർക്കാരിനെതിരെ കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ മറച്ചുവെച്ചതിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രൂക്ഷ വിമർശനം ഉന്നയിച്ചു. സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സുരേന്ദ്രൻ പറഞ്ഞു, “ഇടതുപക്ഷ സർക്കാരിൻ്റെ സ്ത്രീവിരുദ്ധ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സിനിമാ സെറ്റുകളിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സർക്കാർ ശക്തമായ നിലപാടെടുക്കണം. സിനിമാ സെറ്റുകൾ സ്ത്രീ സൗഹാർദ്ദമാക്കാൻ വേണ്ട ഇടപെടലുകൾ സർക്കാർ കൈക്കൊള്ളണം. ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണം.” “ഇതുവരെ Read More…
വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിതള്ളണം: മുഖ്യമന്ത്രി
വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. ദുരന്ത ബാധിതരിൽ കാർഷിക വൃത്തിയിലേർപ്പെടുന്നവരാണ് ഭൂരിഭാഗം. അതേസമയം ദുരന്തത്തിൽ കൃഷിഭൂമി ഒലിച്ചു പോവുകയും, ഭൂമിയുടെ സ്വഭാവം തന്നെ മാറുകയും ചെയ്തു. വിദ്യാഭ്യാസം, വീട്, കൃഷി തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി വായ്പയെടുത്തവരാണ് ഭൂരിഭാഗം. ഇതിൽ മുഴുവൻ കുടുംബാംഗങ്ങളെയും Read More…
‘ഉറക്കം വന്നാൽ ലക്ഷ്യം എത്ര അടുത്താണെങ്കിലും റിസ്ക് എടുക്കരുത്’: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: റോഡ് അപകടങ്ങളിൽ പ്രധാന കാരണം ഉറക്കം എന്നതിനെതിരേ ശക്തമായ മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഉറക്കത്തിൻ്റെ ലക്ഷണം വന്നു കഴിഞ്ഞാൽ, ലക്ഷ്യം എത്ര അടുത്താലും വാഹനം ഓടിച്ച് മുന്നോട്ട് പോകാൻ റിസ്ക് എടുക്കരുത് എന്നാണ് മുന്നറിയിപ്പ്. സുരക്ഷിതമായി വാഹനം പാർക്ക് ചെയ്ത് അല്പസമയമെങ്കിലും ഉറങ്ങി, അതിനുശേഷം യാത്ര തുടരുക എന്നതാണ് സുരക്ഷിത മാർഗം. വ്യക്തിയുടെ ബയോളജിക്കൽ ക്ലോക്കിന്റെ സ്വാഭാവിക പ്രവർത്തനം കാരണം, ഉറങ്ങേണ്ട സമയത്ത് മനസ്സും ശരീരവും അവശതയിലാകുമെന്നു മോട്ടോർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ Read More…