Kerala News

വയനാട് പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രം ഹൈക്കോടതി

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്, കേന്ദ്രസഹായത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു.

ദുരന്ത പ്രതികരണ ഫണ്ടിലെ 70% ചെലവഴിച്ചശേഷം അറിയിക്കാന്‍ നിര്‍ദേശം. 120 കോടി രൂപയുടെ വിനിയോഗ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി. ചെലവുകളുടെ കൃത്യമായ ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജുമായി മുന്നോട്ട് വന്നിട്ടില്ലെന്ന് അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനം പുനരധിവാസത്തിന് തനിയെ പണം കണ്ടെത്തണമെന്നും, കേന്ദ്രം ചട്ടപ്രകാരം നടപടിയെടുക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളല്‍ സുപ്രധാന പ്രശ്‌നമാണെന്നും ഇതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി. ബാങ്കുകള്‍ക്ക് നേരിട്ട് നഷ്ടം വരാതിരിക്കാന്‍ ധനകാര്യ മന്ത്രാലയം ഇടപെടണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *