പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കുന്നതും, വായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ ഇക്കാലത്ത് മികച്ച കൃതികൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകൻ, സ്പോട്സ് ലേഖകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ രവി മേനോൻ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താൽ കുട്ടികളിൽ സങ്കരഭാഷയാണ് രൂപപ്പെടുന്നത് എന്നും അവരെ മാതൃഭാഷയിലേയ്ക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു അധ്യക്ഷനായിരുന്നു. ഗായികയും സിനിമാതാരവുമായ രമ്യാനമ്പീശൻ പുസ്തകം ഏറ്റുവാങ്ങി. അക്കാദമി സെക്രട്ടറി അനിൽഭാസ്കർ, ദി ഫോർത്ത് ന്യൂസ് മാനേജിംഗ് ഡയറക്ടർ റിക്സൺ എടത്തിൽ, ഗാനരചിയിതാവ് ഷിബുചക്രവർത്തി, സിനിമാതാരം രഞ്ജിനി, മുതിർന്ന പത്രപ്രവർത്തകൻ എ.എൻ രവീന്ദ്രദാസ്, അക്കാദമി ജനറൽ കൗൺസിൽ മെമ്പറും ജീവൻ ടിവി എം.ഡി യുമായ ബേബി മാത്യു, അസിസ്റ്റന്റ് സെക്രട്ടറി പി.കെ വേലായുധൻ എന്നിവർ സംസാരിച്ചു.
Related Articles
‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ: 10 ലക്ഷം ഹെക്ടർ നേട്ടത്തിലേക്ക് കേരളം
തിരുവനന്തപുരം: ഭൂസേവന രംഗത്ത് വലിയ മുന്നേറ്റവുമായി കേരളത്തിന്റെ ‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ മിഷൻ 10 ലക്ഷം ഹെക്ടർ സർവെയെന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നു. 2023 ഓഗസ്റ്റിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇതിനകം 68.40 ലക്ഷം ലാൻഡ് പാർസലുകളിൽ നിന്നായി 9.75 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ പൂർത്തിയാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്ന ഡിജിറ്റൽ റീസർവേയും വിവിധ വകുപ്പുകളിലെ ഭൂസേവനങ്ങളുടെ ഏകീകരണവും വഴി ഭൂഭരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാകുകയാണ്. 600 വില്ലേജുകളിൽ ആരംഭിച്ച സർവെയിൽ Read More…
കനത്തമഴ; ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു, പന്നിയാര്‍ പുഴയുടെ തീരത്ത് ജാഗ്രതാനിര്‍ദേശം
തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. രണ്ടാമത്തെ ഷട്ടര്‍ 20 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഒരു സെക്കന്‍ഡില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാര്‍ പുഴയുടെ ഇരു കരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ വര്‍ഷം ഇത് ആറാം തവണയാണ് പൊന്മുടി അണക്കെട്ട് തുറക്കുന്നത്. അതിശക്തമായ മഴയെ തുടര്‍ന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് Read More…
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്കരന് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായിരുന്ന തുളസി ഭാസ്കരന് (77) അന്തരിച്ചു. നെടുമങ്ങാട് സ്വദേശിയായ തുളസി, തിരുവനന്തപുരത്തിന്റെ മാഞ്ഞാലിക്കുളം ധര്‍മ്മാലയം റോഡ് അക്ഷയിലാണ് താമസിച്ചിരുന്നത്. 1984-ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനറായി തുടക്കം കുറിച്ച തുളസി, 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതല ഏറ്റെടുത്തും, പിന്നീട് തിരുവനന്തപുരത്ത് ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു. 2008-ൽ വിരമിച്ച ശേഷവും, സാമൂഹികവും സാംസ്കാരികവുമായ മേഖലകളിൽ സജീവമായിരുന്നു. ‘ഇ കെ നായനാരുടെ ഒളിവുകാല ഓര്‍മകൾ’, Read More…




