മെയ് നാലിന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാരെ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന പ്രത്യേക ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.പശ്ചിമബംഗാളിലെ രണ്ടാം ഘട്ട പോളിങ്ങിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ഇത്തരമൊരു രീതി ഇല്ലെന്നും പശ്ചിമ ബംഗാളില്‍ മാത്രമാണ് പുതിയ നീക്കം Read More…
Tag: central government
തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം
ന്യൂഡല്‍ഹി: വിവാദമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബില്‍ ( VB-G RAM G Bill ) ഇന്നു തന്നെ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ നീക്കം. ബില്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സര്‍ക്കാര്‍ തള്ളി. പുതിയ ആണവോര്‍ജ ബില്ലിനു (ശാന്തി ബില്‍) ശേഷം തൊഴിലുറപ്പ് പദ്ധതി ബില്‍ പാര്‍ലമെന്റില്‍ പരിഗണിച്ച് പാസ്സാക്കിയെടുക്കാനാണ് നീക്കം. പുതിയ ബില്ലില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിയും ജെഡിയുവും ആശങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ബില്‍ പാര്‍ലമെന്റിന്റെ Read More…
വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രം; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: മുണ്ടക്കെ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അത് കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും, അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ബാങ്ക് വായ്പ എഴുതി തള്ളാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അക്കാര്യം തുറന്നു പറയാന്‍ ആര്‍ജവം കാണിക്കണം. കേന്ദ്രത്തിന് അധികാരമില്ലെന്ന ന്യായമല്ല പറയേണ്ടത്. ഇതാണ് സമീപനമെങ്കില്‍ കോടതിക്ക് കടുത്ത നിലപാട് Read More…
കേന്ദ്ര സര്‍ക്കാരിന് ആര്‍ബിഐയുടെ ബംപര്‍ സമ്മാനം: റെക്കോര്‍ഡ് ലാഭവിഹിതമായി ₹2.69 ലക്ഷം കോടി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.37 ശതമാനം അധിക തുകയാണ് ഇത്തവണ കൈമാറുന്നത്. റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡാണ് ബംപര്‍ ലാഭവിഹിതം കൈമാറാന്‍ തീരുമാനിച്ചത്. ഇന്നലെ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷയതില്‍ കൂടിയ ആര്‍ബിഐ ആര്‍ബിഐ സെട്രല്‍ ബോര്‍ഡ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. കേന്ദ്രത്തിന് ധനക്കമ്മി Read More…
മാര്‍പാപ്പയുടെ വിയോഗം: സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ കലാപരിപാടികള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി, സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് (വ്യാഴാഴ്ച) വയനാട്ടിലും നാളെയായി കാസര്‍കോട്ടും നടത്താനിരുന്ന കലാപരിപാടികള്‍ മാറ്റിവെച്ചു. വയനാട്ടില്‍ ഇന്ന് നടത്താനിരുന്ന പ്രദര്‍ശന ഉദ്ഘാടനം പരിപാടിയും മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു. മാര്‍പാപ്പയുടെ വിയോഗത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും സംസ്‌കാരം നടക്കുന്ന ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ ദേശീയ Read More…
ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം; പുനഃപരിശോധനാ ഹര്‍ജിക്ക് നീക്കം
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി സമയം നിശ്ചയിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ആര്‍. മഹാദേവനും ഉള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് ഹര്‍ജി സമര്‍പ്പിക്കാനുള്ള നീക്കം. ഭരണഘടനയില്‍ പോലും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുക. കോടതി ഭരണഘടന ഭേദഗതിയിലൂടെ മാത്രമേ ഇത്തരമൊരു വ്യവസ്ഥ വരുത്താനാകൂവെന്നും ഇതിലൂടെ പാര്‍ലമെന്റിന്റെ അധികാരത്തില്‍ കടന്നുകയറിയതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി Read More…
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹർജികളുടെ ഒഴുക്ക്; സ്റ്റേയ് തടയാൻ തടസ്സഹർജിയുമായി കേന്ദ്രം
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികളുടെ ഒഴുക്ക് തുടരുന്നു. ഇതുവരെ 15 ഓളം ഹർജികളാണ് കോടതി പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഹർജികൾ ഏപ്രിൽ 15ന് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർജെഡി, ഡിഎംകെ, മുസ്‌ലിം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സമസ്ത തുടങ്ങിയ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതായി വ്യക്തമാകുന്നു. നിയമം സ്‌റ്റേ ചെയ്യരുതെന്നും ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ Read More…
പ്രകൃതിക്ഷോഭം: അഞ്ചു സംസ്ഥാനങ്ങള്‍ക്ക് 1554.99 കോടി കേന്ദ്ര സഹായം, പട്ടികയില്‍ കേരളമില്ല
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധിക ധനസഹായം അനുവദിച്ചു. എന്നാല്‍ ഇതിലും കേരളത്തെ തഴഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കായി 1554.99 കോടി രൂപ അനുവദിച്ചു. 2024-ല്‍ വെള്ളപ്പൊക്കം, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ഈ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) യില്‍ നിന്നു സഹായം ലഭിച്ചത്. അനുവദിച്ച ധനസഹായം: ആന്ധ്രപ്രദേശ് – Read More…
വയനാട് പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രം ഹൈക്കോടതി
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന്, കേന്ദ്രസഹായത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. ദുരന്ത പ്രതികരണ ഫണ്ടിലെ 70% ചെലവഴിച്ചശേഷം അറിയിക്കാന്‍ നിര്‍ദേശം. 120 കോടി രൂപയുടെ വിനിയോഗ വിശദാംശങ്ങള്‍ വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി. ചെലവുകളുടെ കൃത്യമായ ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ദുരിതാശ്വാസ പാക്കേജുമായി മുന്നോട്ട് വന്നിട്ടില്ലെന്ന് അമിക്കസ് ക്യൂറി രഞ്ജിത്ത് തമ്പാന്‍ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനം Read More…
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് തിരിച്ചടയ്ക്കണം:-കേന്ദ്ര സര്‍ക്കാര്‍
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണ്. വിജിഎഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നല്‍കിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അയച്ച കത്തിലാണ് ഇതുള്ളത്. നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തില്‍ പുലര്‍ത്തി വന്ന നയത്തില്‍ നിന്നുള്ള വ്യതിയാനം ആണ് ഈ തീരുമാനം. വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ Read More…









