കോഴിക്കോട് : വരയ്ക്കൽ ക്ഷേത്രവും ബലിതർപ്പണ ഭൂമിയും പ്രദേശത്തെ മാലിന്യമാക്കുന്നതും ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയായതുമായ കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ കോഴി മാലിന്യ സംസ്കരണ പ്ലാൻ്റ് വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം നടത്തി.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഗേറ്റിൽ നടന്ന ജനകീയ പ്രതിഷേധംഅഴിമതി വിരുദ്ധ ജനകീയ മുന്നണി ചെയർപേഴ്‌സൺ അഡ്വ: കെ. ആനന്ദ കനകം ഉദ്ഘാടനം ചെയ്തു.
14 സെൻ്റ് സ്ഥലത്ത് പൂർണ്ണമായും നിയമം ലംഘിച്ച് സ്ഥാപിക്കുന്ന പ്ലാൻ്റിന് അനുമതി നൽകാനുള്ള അധികാരികളുടെ നടപടി വൻ അഴിമതിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ആരോപിച്ചു.
പ്ലാൻ്റിന് അനുമതി നൽകുന്നതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
ജനകീയ സമര സമിതി ചെയർമാൻ കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ. സരിത, ശാന്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി ടിൻ്റു, കോന്നാട് സ്‌നേഹതീരം റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് യൂസഫ്,
സെക്രട്ടറി കെ. ആർ ഹർഷൻ, പ്രകൃതി സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സുബീഷ് ഇല്ലത്ത്, വിവരാവകാശ പ്രവർത്തകൻ കെ.പി. സത്യ കൃഷ്ണൻ, പൗരാവകാശ സമിതി രക്ഷാധികാരി സതീശ് പാറന്നൂർ, ഹൈന്ദവ സൗഹൃദ വേദി സംസ്ഥാന കമ്മിറ്റി അംഗം അരുൺ കുമാർ കാളകണ്ടി, വരയ്ക്കൽ വികസന സമിതി ചെയർമാൻ പി. പ്രദീപ് കുമാർ സമര സമിതി ജനറൽ കൺവീനർ എൻ.പി. പ്രകാശൻ, കൺവീനർ മാലിനി സന്തോഷ് എന്നിവർ പ്രസംഗിച്ചു.
സീനത്ത് കോന്നാട്, റാണി രതീഷ്, സീനത്ത് യുനസ്, കെ. രാജേഷ്, പി. സുഭീഷ്, ഉണ്ണികൃഷ്ണൻ, സൗമ്യ സുഭീഷ്, എ പി പുരുഷോത്തമൻ, റെനി പ്രേംനാഥ്, റൂബി പ്രകാശൻ, ടി.പി. സജീവ് പ്രസാദ്, ടി.പി സുനിൽ രാജ്, ബിട്ടു ഭാസ്കർ, ജയശ്രീ രത്‌നാകരൻ, അംബുജാക്ഷി, ടി.സിന്ധു എന്നിവർ നേതൃത്വം നൽകി.





