
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞതോടെ ആഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
പുതിയ നിരക്കുപ്രകാരം 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 13,155 രൂപ ആണ് വില. ഒരു പവൻ (8 ഗ്രാം) സ്വർണത്തിൻ്റെ വില 1,05,240 രൂപ ആയി കുറഞ്ഞു.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10,805 രൂപയും 8 ഗ്രാമിന് 86,440 രൂപയുമാണ് ഇന്നത്തെ നിരക്ക്.
വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 235 രൂപയാണ് ഇന്നത്തെ നിരക്ക്. 8 ഗ്രാമിന് 1,880 രൂപ നൽകണം.
അന്താരാഷ്ട്ര വിപണിയിലെ സ്വർണവില, ഡോളർ-രൂപ വിനിമയ നിരക്ക്, ആഭ്യന്തര ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്.




