തൃശ്ശൂർ കെ.എസ്.ആർ.ടി.സി പുതിയ ബസ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തികൾ വൈകുന്നത് രാജൻ.ജെ.പല്ലൻ എം.എൽ.എ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി. അതിന്റെ ഭാഗമായി മന്ത്രി കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു.
നവംബർ 6 -ാം തീയതി വൈകിട്ട് 3.30 ന് കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥ സംഘം എം.എൽ.എ.യുടെ നേതൃത്വത്തിൽ തൃശൂർ കെ എസ്.ആർ.ടി.സി ബസ്റ്റാൻഡ് സന്ദർശനം നടത്തി റിപ്പോർട്ട് അടിയന്തരമായി ഗതാഗത മന്ത്രിക്ക് കൈമാറാൻ തീരുമാനിച്ചു.
മൂന്നേകാൽ ഏക്കർ വിസ്തൃതിയുള്ള ഭൂമിയിൽ കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാന്റ് ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടു കൂടി കെ.എസ്.ആർ.ടി.സി ക്ക് വരുമാനം കിട്ടുന്ന രീതിയിൽ പുറമെ റോഡിലേക്ക് ഷോപ്പുകൾ നിർമ്മിക്കണമെന്ന് രാജൻ.ജെ.പല്ലൻ എം.എൽ.എ യോഗത്തിൽ അഭിപ്രായപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് അനുവദിച്ചതിൽ കൂടുതൽ സ്ഥലം എടുത്തിട്ടുണ്ടെന്നും, ആയത് പരിശോധിക്കണമെന്നും, ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് പരിശോധിച്ചു റിപ്പോർട്ട് നൽകാൻ യോഗത്തിൽ തീരുമാനമായി.
ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, എം.എൽ.എ രാജൻ.ജെ.പല്ലൻ, ട്രാൻസ്പോർട്ട് സെക്രട്ടറി ബാലമുരളി ഐ.എ.എസ്, ട്രാൻസ്പോർട്ട് കമ്മീഷണർ സുബർഖൻ കുമാർ ഐ.പി.എസ്, റോഡ് സേഫ്റ്റി കമ്മീഷണർ സതീഷ് ബിനോ ഐ.പി.എസ്, ഐ.ഒ.എഫ്.എസ് – സി.എം.ഡി കെ.എസ്.ആർ.ടി.സി ഡോ. പ്രമോദ് ശങ്കർ, മന്ത്രി യുടെ പ്രൈവെറ്റ് സെക്രട്ടറി സജു പത്മനാഭൻ, ട്രാൻസ്പോർട്ട് അഡീ. സെക്രട്ടറി വിജയശ്രീ, ട്രാൻസ്പോർട്ട് ജോയിൻ സെക്രട്ടറി ബിന്ദു, ട്രാൻസ്പോർട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ സിവിൽ ഷെരീഫ് അഹമ്മദ്, ട്രാൻസ്പോർട്ട് കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ എന്നിവർ യോഗത്തിൽ എന്നിവർ പങ്കെടുത്തു.





