Kerala News Politics

തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റ് ഉന്നത ഉദ്യോഗസ്ഥർ രാജൻ.ജെ.പല്ലൻ എം. എൽ.എ യുടെ നേതൃത്വത്തിൽ നവംബർ 06 ന് സന്ദർശിക്കുന്നു

തൃശ്ശൂർ കെ.എസ്.ആർ.ടി.സി പുതിയ ബസ്റ്റാന്റിന്റെ നിർമ്മാണ പ്രവർത്തികൾ വൈകുന്നത് രാജൻ.ജെ.പല്ലൻ എം.എൽ.എ ഗതാഗത മന്ത്രിയുമായി ചർച്ച നടത്തി. അതിന്റെ ഭാഗമായി മന്ത്രി കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു.നവംബർ 6 -ാം തീയതി വൈകിട്ട് 3.30 ന് കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥ സംഘം എം.എൽ.എ.യുടെ നേതൃത്വത്തിൽ തൃശൂർ കെ എസ്.ആർ.ടി.സി ബസ്റ്റാൻഡ് സന്ദർശനം നടത്തി റിപ്പോർട്ട് അടിയന്തരമായി ഗതാഗത മന്ത്രിക്ക് കൈമാറാൻ തീരുമാനിച്ചു. മൂന്നേകാൽ ഏക്കർ വിസ്തൃതിയുള്ള ഭൂമിയിൽ കെ.എസ്.ആർ.ടി.സി പുതിയ ബസ് സ്റ്റാന്റ് Read More…