Kerala News

ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത; ഇടിമിന്നലിന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത വേനല്‍മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറില്‍ 40 മുതൽ 50 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

അടുത്ത അഞ്ചുദിവസം കേരളത്തില്‍ മഴ തുടരാനാണ് സാധ്യത. സംസ്ഥാനത്തെ 14 ജില്ലകളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മഴ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം തമ്പാനൂര്‍, വഞ്ചിയൂര്, ചാല തുടങ്ങിയ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തലസ്ഥാന നഗരത്തില്‍ മാത്രം 45 മിനിറ്റിനിടെ 77.7 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഗതാഗതം തടസ്സപ്പെടുന്നതിനും വാഹനങ്ങളില്‍ കാഴ്ച മങ്ങലുണ്ടാകുന്നതിനും സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *