India News Politics

തമിഴ്നാട്ടിൽ 15-ലേറെ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ചെന്നൈ: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ അടുത്ത മൂന്ന് മുതൽ നാല് ദിവസം വരെ കൂടുതൽ ശക്തിയാർജിക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ ഭാഗമായി തമിഴ്നാട്ടിലെ 15-ലേറെ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ റീജിയണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (ആർഎംസി) അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം തിരുനെൽവേലി, കന്യാകുമാരി, നീലഗിരി, കോയമ്പത്തൂർ, ഈറോഡ്, സേലം, ധർമപുരി, കൃഷ്ണഗിരി, തിരുപ്പത്തൂർ, വെല്ലൂർ, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വിളുപ്പുറം, കള്ളക്കുറിച്ചി, തേനീ, ദിണ്ടിഗൽ, കടലൂർ, മയിലാടുതുറൈ ജില്ലകളിലും പശ്ചിമഘട്ട മേഖലകളിലും Read More…

Kerala News

ശക്തമായ ചുഴലിക്കാറ്റിൽ ഒൻപതോളം വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു

ഇന്നലെ (ജൂൺ 9) രാവിലെയുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ തൃശ്ശൂർ താലൂക്കിലെ നടത്തറ വില്ലേജിലെ മുറിയൻകുന്ന് ഉന്നതി പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ഒൻപതോളം വീടുകൾക്ക് ഭാഗിക നാശ നഷ്ടം സംഭവിച്ചു. ആളപായമില്ല. ഇതിനു പുറമെ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ വിദ്യ മന്ദിർ കെ.ജി സെക്ഷൻ കോമ്പൗണ്ടിലെ ഒരു പടുകൂറ്റൻ മരവും കടപുഴകി വീണു. കെട്ടിടത്തിൻ്റെ ട്രസ് മേഞ്ഞ ഷീറ്റും ഇളകി മാറിയിട്ടുണ്ട്. കൂടാതെ കെ ജി സെക്ഷനിലേക്കുള്ള വഴിയുടെ അരികിലായുള്ള രണ്ട് തേക്ക് മരങ്ങളും കടപുഴകി സമീപത്തായി പാർക്ക് Read More…

Agriculture India Kerala News

ഇത്തവണ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് രാജ്യത്ത് ദീർഘകാല ശരാശരി മഴയുടെ (ലോങ് പീരിയഡ് ആവറേജ്- എൽപിഎ) 90 ശതമാനം മാത്രം മഴ ലഭിക്കാനിടയുള്ളൂ എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ രണ്ടാം പ്രവചനത്തിലാണ് ഐഎംഡി ഈ വിലയിരുത്തൽ നടത്തിയത്. മൺസൂൺ കാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണ തോതിലുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സാധാരണയിൽ താഴെയുള്ള മഴ മാത്രമേ ലഭിക്കൂ എന്ന് കേന്ദ്ര കാലാവസ്ഥ Read More…

Kerala News

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ ഇടിമിന്നലുകൾ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇടിമിന്നൽ അതീവ അപകടകാരിയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയാകുന്നതിനൊപ്പം വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കാൻ ഇടയാക്കാം. വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മഴക്കാലത്ത് അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കുക, ഇടിമിന്നൽ സമയത്ത് തുറന്ന സ്ഥലങ്ങളിൽ Read More…

Kerala News

ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും; സംസ്ഥാനത്ത് നാലുദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക്–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ ഇടത്തരം മഴയോ ലഭിക്കാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ന്യൂനമർദ്ദം വടക്ക്–കിഴക്ക് ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുര്‍ബലമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി Read More…

Kerala News

ന്യൂനമർദ്ദം; സംസ്ഥാനത്ത് നാല് ദിവസം കൂടി മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച വരെ നേരിയതും ഇടത്തരം തോതിലുമുള്ള മഴ ലഭിക്കാമെന്നാണ് പ്രവചനം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുകയാണ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുകയും തുടർന്ന് ക്രമേണ വടക്കുകിഴക്കോട്ട് തിരിഞ്ഞ് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ തന്നെ തുടരാനുമാണ് സാധ്യത. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് Read More…

Kerala News

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; ശബരിമലയിലും ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. 16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകളോളം നിര്‍ത്താതെ Read More…

Kerala News

തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചു; നാളെ മുതല്‍ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്ന കിഴക്കന്‍ ഭൂമധ്യരേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായിസ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ഇത് കൂടുതല്‍ ശക്തിപ്പെട്ട് അതി തീവ്രന്യൂനമര്‍ദമായി മാറാന്‍ സാധ്യത. അടുത്ത 48 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ്‌വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കു Read More…

Kerala News

കേരളത്തില്‍ തുലാമഴയില്‍ 21 ശതമാനം കുറവ്

തിരുവനന്തപുരം: 2025 ല്‍ തുലാവര്‍ഷ മഴയില്‍ 21 ശതമാനം കുറവെന്ന് കണക്കുകള്‍. 491.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 388.3 മില്ലി മീറ്റര്‍ മഴ മാത്രമാണ്. കാലവര്‍ഷ കണക്കിലും ഇത്തവണ 13 ശതമാനം മഴക്കുറവുണ്ടായിരുന്നു. തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കോട്ടയത്താണ്. 550 മില്ലിമീറ്റര്‍ മഴയാണ് ചെയ്തത്. ംഴയില്‍ നാലു ശതമാനം മാത്രമാണ് കുറവുണ്ടായത്. ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. 252 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴക്കുറവ് 22 ശതമാനം. എല്ലാ ജില്ലകളിലും Read More…

Kerala News

സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും; കര്‍ണാടക Read More…