തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ മഴ കുറഞ്ഞെന്ന് റിപ്പോർട്ട്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസത്തിൽ മഴ കുറവാണ് ലഭിച്ചത്. ഇത്തവണ 21 ശതമാനം മഴ കുറഞ്ഞു. സാധാരണ ഗതിയിൽ ഏ കാലയളവിൽ 1735.2 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ 1365.4 മില്ലിമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. എൽനിനോ പ്രതിഭാസം മഴ കുറവാകാൻ കാരണമായതായി കാലാവസ്ഥ നിരീക്ഷകർ പറയുന്നു.വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് മഴ പെയ്ത വയനാട്ടിൽ ഈ വർഷം 51% മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മഴ കുറഞ്ഞത് കൃഷിയെയും ഭൂഗർഭ ജല ലഭ്യതയെയും സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇടുക്കിയിൽ 45% മഴ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്ത് 30 ശതമാനവും തൃശൂർ 27 ശതമാനവും മഴ കുറവാണ് ഇത്തവണ ലഭിച്ചത്.




