വിധിപ്രകാരം കുറിസംഖ്യ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ മാടക്കത്തറയിലുള്ള കാക്കനാട്ട് വീട്ടിൽ കെ.എഫ്.ജോർജ് ഫയൽ ചെയ്ത ഹർജിയിലാണ് ചിയ്യാരം കുറീസ് ഏൻ്റ് ലോൺസ് (പി) ലിമിററഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വാറണ്ട് അയക്കുവാൻ ഉത്തരവായതു്. കുറി വെച്ചിട്ടും സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ജോർജ് ഫയൽ ചെയ്ത ഹർജിയിൽ 51000 രൂപയും 12% പലിശയും ചിലവിലേക്ക് 5000 രൂപയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ വിധിയുണ്ടായിരുന്നു. എന്നാൽ വിധി എതിർകക്ഷി പാലിക്കുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിന് എതിർകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്നു് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയെ അറസ്റ്റ് ചെയ്തു് ഹാജരാക്കുവാൻ ആവശ്യപ്പെട്ട് പോലീസ് മുഖേനെ വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പ്രകടിപ്പിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
ആദ്യ മാസത്തിൽ എംസിസി നടപ്പാക്കുന്നതിൽ ഇസിഐ നിലപാട് പറയുന്നു
കമ്മീഷന് ഒരു തരത്തിലും ബാധ്യസ്ഥരല്ല, മറിച്ച് അതിന്റെ സുതാര്യതയ്ക്കായി, തിരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തനത്തിന്റെ ആദ്യ മാസത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) നടപ്പാക്കുന്നത് പൊതുമണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. എത്ര ചെറുതായാലും പരിമിതമായാലും അവ അഭിസംബോധന ചെയ്യപ്പെടുകയും നിർത്തുകയും ചെയ്യുന്നു. ഇനിപ്പറയുന്ന സ്ഥാനം, കോഡിന്റെ ശേഷിക്കുന്ന കാലയളവിനും ബാധകമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് എല്ലാ ഡി.എംമാർ/ കളക്ടർമാർ, ഡി.ഇ.ഒമാർ, എസ്.പിമാർ എന്നിവർക്ക് ഒരു വിട്ടുവീഴ്ചയും കൂടാതെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ കമ്മിഷൻ പ്രത്യേകമായും നേരിട്ടും ബോധവത്കരിച്ചിരുന്നു. ഡല് ഹിയിലെ ഐഐഡിഇഎമ്മിലെ Read More…
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ 100 വീടുകൾ നിർമ്മിച്ചു നൽകും
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിവിധ വ്യക്തികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകിയതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാങ്ങിയതുമായ ഭൂമിയിലാണ് ലയൺസ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് 318 – എ വീട് നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഇന്റർനാഷണൽ 318 എ Read More…
ബി.ജെ.പി ജയിച്ചാൽ പാലക്കാട് വരുന്നത് ഡബിൾ എൻജിൻ സർക്കാർ; സി. കൃഷ്ണകുമാർ
പാലക്കാട്: ബി.ജെ.പിയെ ജയിപ്പിച്ചാൽ ഡബിൾ എൻജിൻ സർക്കാരായി പാലക്കാട് പ്രവർത്തിക്കാൻ കഴിയുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ പറഞ്ഞു.13 വർഷം കോൺഗ്രസ്സ് എം.എൽ.എയും, 10 വർഷം മന്ത്രി എം.ബി, എം.പി രാജേഷും, എം.പി. വി. കെ. ശ്രീകണ്ഠനും ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യാൻ ബി.ജെ.പിക്ക് കഴിയും. പാലക്കാട് നഗര സഭ കൊണ്ട് വരുന്ന പദ്ധതികൾ നടപ്പിലാക്കാൻ അനുവദിക്കാത്ത സാഹചര്യമുണ്ടെന്ന് സ്ഥാനാർത്ഥി പറഞ്ഞു.രാഷ്ട്രീയ വിരോധത്തിൻ്റെ പേരിലാണ് നഗരസഭയുടെ പദ്ധതികൾക്ക് തുരങ്കം വെക്കുന്നത് . ബി.ജെ.പി എം.എൽ. എ ഉണ്ടായാൽ ഈ Read More…