Kerala News

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാത: ഡിപിആറിന് അംഗീകാരം, 2028 ഡിസംബറിനകം ഗതാഗതയോഗ്യമാക്കും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാതയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തയ്യാറാക്കിയ വിശദ പദ്ധതി രേഖ (ഡിപിആര്‍) അനുമതി ലഭിച്ചതോടെ, 1482.92 കോടി രൂപയുടെ ഈ മേധാവിത്വ പദ്ധതി 2028 ഡിസംബറിന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

മൊത്തം 10.76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാതയില്‍ 9.5 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെ കടന്നുപോകും. ഇത് നിര്‍മിക്കുന്നതിന് ന്യു ഓസ്ട്രിയന്‍ ടണലിങ് മെതേഡ് (എന്‍എടിഎം) ഉപയോഗിക്കും. 42 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

വിഴിഞ്ഞം തുറമുഖത്തിന് 150 മീറ്റര്‍ അടുത്തുനിന്നു ഭൂഗര്‍ഭപാത ആരംഭിച്ച്, ടേബിള്‍ ടോപ്പ് രീതിയില്‍ ബാലരാമപുരം റെയില്‍വേ സ്റ്റേഷനിലേക്ക് എത്തും. 30 മീറ്റര്‍ താഴ്ചയിലായിരിക്കും റെയില്‍പാത കടന്നു പോകുക. ഇതിലൂടെ വിഴിഞ്ഞം തുറമുഖത്തേക്കുള്ള കയറ്റുമതി-ഇറക്കുമതി ഗതാഗതം വേഗത്തിലാക്കാനും സുഗമമാക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *