India News Politics

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്


മെയ് നാലിന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാരെ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കേസ് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന പ്രത്യേക ബഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
പശ്ചിമബംഗാളിലെ രണ്ടാം ഘട്ട പോളിങ്ങിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ഇത്തരമൊരു രീതി ഇല്ലെന്നും പശ്ചിമ ബംഗാളില്‍ മാത്രമാണ് പുതിയ നീക്കം കൊണ്ട് വന്നിരിക്കുന്നത് എന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *