തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയത്തിൽ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ കെ.അനീഷ് കുമാർ. ഭൂമിശാസ്ത്രപരമായ അതിരുകളും പ്രത്യേകതകളും പരിഗണിക്കാതെ വാർഡുകളും ഡിവിഷനുകളും തീർത്തും അശാസ്ത്രീയമായി സിപിഎമ്മിൻ്റെ രാഷട്രീയ താൽപര്യം മാത്രം നോക്കി വെട്ടി മുറിച്ചിരിക്കുകയാണ്. ഇന് അധികാര ദുർവിനിയോഗം നടത്തി തെരെഞ്ഞെടുപ്പ് അട്ടിമറിക്കലാണ്. നാടിൻ്റെ വികസനത്തിനും ജനങ്ങളുടെ സൗകര്യങ്ങൾക്കും വലിയ തടസ്സങ്ങൾ സൃഷ്ടിക്കും. തെരഞ്ഞെടുപ്പിൽ ജയിക്കാനായി ഏകപക്ഷീയമായി നടത്തിയ വാർഡ് വിഭജനം യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇതുമൂലം തുടർ പ്രവർത്തനങ്ങൾക്കും വലിയ പ്രതിസന്ധി ഉണ്ടാകും. പരാതികൾ പരിഹരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ ബിജെപി നീതി തേടി ഹൈക്കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുമെന്ന് അനീഷ് കുമാർ പറഞ്ഞു.





