Kerala

ഹനുമാൻ സേന ഭാരത് അദ്ധ്യാത്മ രാമായണം വിതരണം ചെയ്തു

രാമായണ മാസാചരണത്തിൻ്റെ ഭാഗമായി ഹനുമാൻ സേനയുടെ നേതൃത്വത്തിൽ കോഴിക്കോട് തളി മഹാദേവക്ഷേത്രം പരിസരത്തും ശ്രീരാമ ക്ഷേത്രത്തിലും വച്ച് ഭക്തർക്ക് രാമയണം സൗജന്യമായി വിതരണം ചെയ്തു. തളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മനോജ് കുമാറിന് സേന സംസ്ഥാന ചെയർമാൻ എ. എം ഭക്തവത്സലൻ രാമായണം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രീരാമ ക്ഷേത്രാങ്കണത്തിൽ വച്ചു നൂറുക്കണക്കിന് ഭക്തർക്ക് സൗജന്യമായി രാമായണം വിതരണം ചെയ്തു. കഴിഞ്ഞ പത്ത് വർഷമായി രാമായണം ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് എത്തിച്ചു കൊടുക്കുന്നുണ്ട്. രാമായണം അമൂല്യ ഗ്രന്ധമാണെന്നും ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും സ്വധർമ്മം എങ്ങനെ അനുഷ്ടിക്കണമെന്നും രാമായണം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് എന്നും സേന ചെയ്യർമാൻ എ.എം ഭക്തവത്സലൻ പറഞ്ഞു. സദ്ഗുരു ആശ്രമം മഠാധിപതി മുരളീധര സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി. റിലേഷ് ബാബു,ഉണ്ണി കൃഷ്ണൻ ക രിപ്പാലി,ലക്ഷ്മി ഗോപാലൻ,പരുത്തിയിൽ സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ സുരേന്ദ്രൻ സ്വാഗതവും എൻ എം ഷനൂപ് നന്ദിയും രേപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *