അയ്യപുരം കല്പാത്തി ജി എൽ പി സ്കൂളിലെ ബൂത്ത് നമ്പർ- 25 ൽ വോട്ട് രേഖപ്പെടുത്തി. പാലക്കാടിൻ്റെ മാറ്റത്തിന് നാന്ദി കുറിക്കുന്ന തെരഞ്ഞെടുപ്പാണിത്. മുഴുവൻ വോട്ടർമാരും അവരവരുടെ വോട്ട് രേഖപ്പെടുത്തി ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുമല്ലൊ
Related Articles
ആലത്തൂർ ലോകസഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി.എൻ. സരസു ആലത്തൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി.
സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് ആലത്തൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ സ്വീകരിച്ചത്. ആലത്തൂർ, വണ്ടാഴി സംഘടനാ മണ്ഡലങ്ങളിലെ പാണ്ടിയോട്, കയറാംകുളം, പുത്തൻതറ, കോളനിപാലം, നൊച്ചുള്ളിപാലം, എരിമയൂർ, ആലത്തൂർ, ചേരമംഗലം, ചിറ്റിലഞ്ചേരി, മുടപ്പല്ലൂർ, പാലക്കപറമ്പ്, നൈനാൻ കാട് കോളനി, വാൽകുളമ്പ് എന്നീ ഭാഗങ്ങളിലാണ് പര്യടനം നടത്തിയത്.സംസ്ഥാന സമിതി അംഗം ലോകസഭ ഇൻ ചാർജർ അഡ്വ ബി ഗോപാലകൃഷ്ണൻ,സി.എസ് ദാസ്, സുമതി സുരേഷ്,ധന്യ രാമചന്ദ്രൻ, രാജേഷ് പുതുശ്ശേരി, എ. പ്രസന്നകുമാർ, കെ.കാർത്തികേയൻ എം.കെ ലോകനാഥൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു
കൊറോണ രക്ഷക്, ക്ളെയിം നിഷേധിച്ചു. ഓംബുഡ്സ്മാനും അനുവദിച്ചില്ല. രോഗനിർണ്ണയത്തിനെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി. 260000 രൂപയും പലിശയും നൽകുവാൻ വിധി.
കൊറോണ രക്ഷക് പോളിസി പ്രകാരുള്ള ക്ളെയിം ,രോഗനിർണ്ണയത്തിനാണ് ചികിത്സ നടത്തിയതെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കിഴക്കുംപാട്ടുകരയിലുളള കോലാടി വീട്ടിൽ കെ.വർഗ്ഗീസ് ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ യൂണിവേഴ്സൽ സോമ്പോ ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. വർഗ്ഗീസ് ജോൺ കോവിഡ് ബാധിച്ച് തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്.തുടർന്ന് ക്ളെയിം സമർപ്പിച്ചുവെങ്കിലും ചികിത്സ തേടിയത് രോഗനിർണ്ണയത്തിനും മൂല്യനിർണ്ണയത്തിനുമാണെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു. ഇൻഷുറൻസ് ഓംബുഡ്സ്മാനെ സമീപിച്ചുവെങ്കിലും Read More…
പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കണം : ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ
പുസ്തകങ്ങൾ വായനക്കാരുമായി സംവദിക്കുന്നതും, വായനക്കാരെ സ്വാധീനിക്കുന്നതുമാകണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. അല്ലെങ്കിൽ ഇക്കാലത്ത് മികച്ച കൃതികൾ പോലും ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഗാനഗവേഷകൻ, സ്പോട്സ് ലേഖകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ രവി മേനോൻ രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച അക്ഷര നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനത്താൽ കുട്ടികളിൽ സങ്കരഭാഷയാണ് രൂപപ്പെടുന്നത് എന്നും അവരെ മാതൃഭാഷയിലേയ്ക്ക് അടുപ്പിക്കുന്നതിന് ഇത്തരത്തിലുളള കൃതികൾ സഹായിക്കുമെന്നും അദ്ദേഹം Read More…