തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന്, പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ടി.വി. പ്രശാന്തനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രാലയം . പ്രശാന്തൻ ഒരു കരാർ ജീവനക്കാരനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിശദമായ അന്വേഷണം നടത്താൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നാളെ കണ്ണൂരിലെത്തും.
പ്രശാന്തനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരുവഴിയും ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം. പ്രശാന്തൻ സർവീസിൽ തുടരേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.
കണ്ണൂരിൽ നിന്നും ലഭിച്ച റിപ്പോർട്ട് തൃപ്തികരമല്ല, അതിനാൽ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തും.





