Kerala News

ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യം: മന്ത്രി വീണാ ജോർജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാൻ ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. ഡിസംബർ 7 മുതൽ മാർച്ച് 17 വരെ സംഘടിപ്പിച്ച 100 ദിവസത്തെ ക്യാമ്പയിനിലൂടെ വലിയ പ്രവർത്തനങ്ങൾ നടത്താനായി. ഇതിലൂടെ പ്രിവന്റീവ് ടിബി എക്‌സാമിനേഷൻ നിരക്ക് വർഷത്തിൽ ഒരു ലക്ഷം ജനസംഖ്യയിൽ 1500ൽ നിന്ന് 2201 ആയി ഉയർത്താനായി. ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത് ക്ഷയരോഗ സാധ്യത കൂടിയ 81.6 ലക്ഷം വ്യക്തികളെ മാപ്പ് ചെയ്തു. മാർച്ച് ആദ്യ ആഴ്ചയോടെ അവരിൽ 75 ശതമാനത്തിലധികം പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1,98,101 പേർക്ക് വിശദ Read More…

Kerala News

‘പുതിയ നിര്‍ദേശങ്ങളില്ല’; ചര്‍ച്ച പരാജയം – ആശ വര്‍ക്കര്‍മാര്‍ നിരാഹാര സമരത്തിന്

തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. 38 ദിവസം നീണ്ട സമരം നാളെ മുതല്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സമര നേതാക്കള്‍ അറിയിച്ചു. ആശാ പ്രവര്‍ത്തകര്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ ഒന്നും ചര്‍ച്ചയായില്ല എന്നും ഓണറേറിയം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം വന്നില്ല എന്നും സമരക്കാര്‍ ആരോപിച്ചു. “വിഷയം യാഥാര്‍ത്ഥ്യബോധത്തോടെ കാണണം, സമരം അവസാനിപ്പിക്കണം” എന്നതാണ് മന്ത്രിയുടെ നിലപാട്. സർക്കാർ സാമ്പത്തിക പ്രതിസന്ധി ഉദ്ദേശിച്ച് ആശവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. Read More…

Kerala News

അപൂർവ രോഗങ്ങൾ ബാധിച്ചവർക്ക് സജീവ പരിചരണം സർക്കാർ ലക്ഷ്യം : മന്ത്രി വീണ ജോർജ്ജ്

സംസ്ഥാന സർക്കാർ അപൂർവ രോഗ പ്രതിരോധ രംഗത്ത് നടപ്പാക്കിയ കെയർ (Kerala United Against Rare Diseases) പദ്ധതി സംസ്ഥാന സർക്കാരിന്റെ നൈതിക ബാധ്യതയുടെ തെളിവാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ ഉപവിഭാഗമായ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോമസ്‌കുലാർ ഡിസോർഡർ മാനേജ്‌മെൻറ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെയും വിദേശത്തെയും 100-ലധികം പ്രമുഖ ന്യൂറോളജിസ്റ്റുകളും ഗവേഷകരും പങ്കെടുത്ത, തിരുവനന്തപുരത്തെ ഗ്രാൻഡ് ഹയാറ്റിൽ നടന്ന ‘അഡ്വാൻസസ് ഇൻ ന്യൂറോമസ്‌കുലാർ ഡിസോർഡേഴ്‌സ് – APND 2025’ കോൺഫറൻസ് വിജയകരമായി Read More…

Kerala News

തലമുറകൾക്കായുള്ള സർക്കാർ നിക്ഷേപമാണ് ഹെൽത്ത് കാർഡെന്ന് മന്ത്രി വീണാ ജോർജ്

ആരോഗ്യമുള്ള തലമുറകൾക്കായുള്ള സർക്കാരിന്റെ നിക്ഷേപമാണ് വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.  പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഹെൽത്ത് കാർഡിൽ ഉൾപ്പെടുത്തുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി 12-ാം ക്ലാസുവരെ ഓരോ വിദ്യാർത്ഥികളുടേയും ആരോഗ്യാവസ്ഥ  സർക്കാർ സമഗ്രമായി നിരീക്ഷിച്ച് കുറവുകളുണ്ടെങ്കിൽ പരിഹരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.  പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അധ്യക്ഷനായി. എല്ലാ വിദ്യാർത്ഥികൾക്കും ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതി പട്ടികജാതി വികസന വകുപ്പാണ് Read More…

Kerala News

റാഗിങ് സംഭവിച്ചാല്‍ 24 മണിക്കൂറിനകം നടപടി; ഹോസ്റ്റലില്‍ നിന്ന് പുറത്താക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള കർശന നടപടികൾ എടുത്തിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താൽ 24 മണിക്കൂറിനകം പൊലീസിൽ അറിയിക്കുകയും, ബന്ധപ്പെട്ട വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തര യോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ കോഴ്‌സുകളുടെയും പ്രോസ്‌പെക്ടസില്‍ റാഗിങ് നിരോധനം സംബന്ധിച്ച് വ്യക്തമായി Read More…

Kerala News

ആശാ വർക്കർമാരുടെ സമരം നിയമസഭയിൽ ചർച്ചയായി; പ്രതിഫല വർധന ആവശ്യവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന സമരം നിയമസഭയിൽ ചർച്ചയായി. പ്രതിപക്ഷം ആരോഗ്യ മന്ത്രി വീണാ ജോർജിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ആശാ വർക്കർമാർക്ക് കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതെന്ന് മന്ത്രി ആവർത്തിച്ചു. ജനുവരി മാസത്തിൽ 89.98% ആശാ വർക്കർമാർക്കും 10,000 രൂപയ്ക്കും 13,000 രൂപയ്ക്കും ഇടയിൽ പ്രതിഫലം ലഭിച്ചതായി മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ 9,400 രൂപ നൽകി, കേന്ദ്രം ശേഷിക്കുന്ന തുക നൽകുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പ്രതിഫലം 21,000 രൂപയാക്കണമെന്നതാണ് സമരക്കാരുടെ Read More…

Kerala News

കേരളത്തിലെ ജനകീയ കാൻസർ സ്‌ക്രീനിംഗിനെ അഭിനന്ദിച്ച് വെയിൽസ് ആരോഗ്യ മന്ത്രി

 കൂടുതൽ ആരോഗ്യ പ്രവർത്തകരെ വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി വെയിൽസ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെൽത്ത് ആന്റ് സോഷ്യൽ കെയർ കാബിനറ്റ് സെക്രട്ടറി) ജെറമി മൈൽസ് സെക്രട്ടറിയേറ്റിൽ ചർച്ച നടത്തി. കൂടുതൽ ആരോഗ്യ പ്രവർത്തകരെ വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മൈൽസ് പറഞ്ഞു. ദന്തൽ ഡോക്ടർമാർക്കും, സൈക്യാട്രി നഴ്സുമാർക്കും വെയിൽസിൽ ഏറെ സാധ്യതയുണ്ട്. ആരോഗ്യ രംഗത്ത് കേരളവുമായുള്ള ബന്ധം ശക്തിപ്പെടുത്തും. വെയിൽസിലെ സ്‌കിൽ ഷോർട്ടേജ് പരിഹരിക്കുന്നതിന് കേരളത്തിലെ സ്‌കിൽഡ് ക്വാളിഫൈഡ് പ്രൊഫഷണൽമാരുടെ സേവനം Read More…

Kerala News

ആശാ വർക്കർമാരുടെ  കാര്യത്തിൽ  സർക്കാരിന് അനുഭാവപൂർവ നിലപാട്: മന്ത്രി വീണാ ജോർജ്

കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ‘ആശ’ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശാ Read More…

Kerala News

കൂടുതൽ സ്ത്രീകൾ തൊഴിൽദാതാക്കളായി മാറേണ്ടത് അനിവാര്യം : മന്ത്രി വീണാ ജോർജ്

തൊഴിൽ ചെയ്യുക മാത്രമല്ല കൂടുതൽ സ്ത്രീകൾ തൊഴിൽ ദാതാക്കളായി മാറേണ്ടതുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീ സംരംഭകർക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വനിതാ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സംരംഭകരെ സൃഷ്ടിക്കാനായി വലിയ പ്രയത്നമാണ് നടത്തി വരുന്നത്. രണ്ട് ലക്ഷത്തിൽപ്പരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും വനിതാ വികസന കോർപ്പറേഷന്റെ സാമ്പത്തിക പിന്തുണയിലൂടെ തൊഴിൽ നൽകാൻ കഴിയുന്നുണ്ട് എന്നുള്ളത് വളരെ അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അതിന് വനിതാ വികസന കോർപ്പറേഷൻ Read More…

Kerala News

18 ദിവസത്തിനുള്ളിൽ 3 ലക്ഷത്തിലധികം പേർക്ക് കാൻസർ സ്‌ക്രീനിംഗ്

‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ വൻ വിജയം കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം (3,07,120) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 1381 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 16,644 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മാധ്യമ പ്രവർത്തകർ, സെക്രട്ടറിയേറ്റ് ജീവനക്കാർ, ടെക്നോപാർക്ക് ജീവനക്കാർ തുടങ്ങിയവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാൽ സ്ത്രീകൾക്ക് കാൻസർ സ്‌ക്രീനിംഗ് Read More…