Kerala News

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10-ന്

കേരളത്തിലെ 31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10-ന് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡടക്കം 11 ജില്ലകളിലായി (എറണാകുളം, വയനാട്, കാസർഗോഡ് ഒഴികെ) ബ്ലോക്ക് പഞ്ചായത്തുകളിൽ 4, മുനിസിപ്പാലിറ്റികളിൽ 3, ഗ്രാമപഞ്ചായത്തുകളിൽ 23 വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്.

നവംബർ 15-ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിർദേശ പത്രിക നവംബർ 22 വരെ സമർപ്പിക്കാം.. വിശദമായ പരിശോധന നവംബർ 23-ന് നടക്കും, അതിനുശേഷം പത്രിക പിൻവലിക്കാനുള്ള അവസരം നവംബർ 25 വരെ നൽകും. ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഡിസംബർ 11-ന് രാവിലെ 10 മണിക്ക് ആരംഭിക്കും.

192 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ള ഉപതിരഞ്ഞെടുപ്പിൽ 1,51,055 വോട്ടർമാരാണ് പങ്കെടുപ്പിക്കാനുളളത്. പുതുക്കിയ മാതൃകാ പെരുമാറ്റച്ചട്ടം ആ പ്രദേശങ്ങളിൽ നിലവിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *