Kerala News

വയനാട് ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

വയനാട്ടിലെ മുണ്ടക്കൈ-ചുരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ മറുപടിയിലാണ് ഈ നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കെ വി തോമസ് നല്കിയിരുന്ന കത്തിൽ,ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക സഹായം അനുവദിക്കണമെന്ന ആവശ്യത്തിന് മറുപടിയായാണ് കേന്ദ്രത്തിന്റെ ഈ പ്രഖ്യാപനം.

കേന്ദ്രം നൽകിയ കത്തിലൂടെ, പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെന്നും, ഈ സാഹചര്യത്തിൽ കേരളത്തിന്റെ സംസ്ഥാന ദുരന്തനിവാരണ നിധി ഉപയോഗിച്ച് ആവശ്യമായ സഹായം ലഭ്യമാക്കാമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *