Kerala News Politics

മോദി സർക്കാരിന്റെ പതിനൊന്നാം വാർഷികം: സംസ്ഥാന തല ശില്പശാല ഉദ്ഘാടനം ചെയ്ത് കുമ്മനം രാജശേഖരൻ

നരേന്ദ്രമോദി സർക്കാരിന്റെ പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കുള്ള സംസ്ഥാന തല ശില്പശാല മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യതു. കേന്ദ്ര പദ്ധതികൾ പേരുമാറ്റുന്ന തരം താണ രാഷ്ട്രീയമാണ് കേരള സർക്കാർ നടത്തുന്നത്, വികസനത്തിന് വേണ്ടി കേരളത്തിന് വേണ്ടി കേന്ദ്രം ധാരാളം പണം നൽകുന്നു, അത് വിനിയോഗിക്കാൻ സംസ്ഥാനം തയ്യാറാകുന്നില്ല എന്ന് ശില്പ ശാല ഉദ്ഘാടനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മോദി സർക്കാരിന്റെ 11 ആം വാർഷിക ആഘോഷത്തിലെ ലക്ഷ്യം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സുധീർ അധ്യക്ഷത വഹിച്ചു. യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി രോഹിത് ചഹൽ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് എ ൻ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി ഏ നാഗേഷ്, രേണു സുരേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ ബാബു, അഡ്വ.കെ ആർ ഹരി ജില്ലാ വൈസ് പ്രസിഡരായ ഡോ. വി ആതിര, സുധീഷ് മേനോത്ത് പറമ്പിൽ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *