ന്യൂഡല്‍ഹി: ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസിന്റെ തിരിച്ചുവരവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. “ഭൂമി നിങ്ങളെ മിസ് ചെയ്തു” എന്ന സന്ദേശത്തോടെയാണ് മോദി എക്‌സിൽ (X) തന്റെ ആശംസകൾ പങ്കുവച്ചത്. സുനിത വില്യംസും ഡ്രാഗൺ ക്രൂ-9 സംഘവും 286 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനുശേഷം സുരക്ഷിതമായി തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. “ലക്ഷ്യസാദ്ധ്യതയോടുള്ള ത്വരയും അതിജീവനത്തിന്‍റെ ശക്തിയുമാണ് ഇവരുടെ കഥ. അവർ ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുമെന്നും” മോദി കുറിച്ചു. ഫ്ലോറിഡ Read More…
Tag: sunita williams
‘ആയുരാരോഗ്യം നേരുന്നു, കൂടുതല്‍ നേട്ടങ്ങളിലേക്കു കുതിക്കട്ടെ’; സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഹൃദയാഭിവാദ്യങ്ങള്‍ :- മുഖ്യമന്ത്രി
തിരുവനന്തപുരം: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ തിരിച്ചെത്തിയതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ മിഷൻ ഇച്ഛാശക്തിയുടെയും ആത്മവീര്യത്തിന്റെയും പുതുചരിത്രം രചിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. “പ്രതിസന്ധികളെ സംയമനത്തോടെ നേരിട്ടുകൊണ്ട് അവർ ലോകത്തിനാകെ ആവേശകരമായ ഒരു അധ്യായം കുറിച്ചിരിക്കുന്നു. ഹൃദയാഭിവാദ്യങ്ങള്‍ നേരുന്നു,” മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 2024 ജൂണില്‍ എട്ട് ദിവസത്തേക്കുള്ള ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിതയുടെയും ബുച്ചിന്റെയും മടക്കയാത്ര സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 9 മാസത്തിലേറെ നീളുകയായിരുന്നു. ഈ Read More…
സുനിത വില്യംസും സംഘം ഭൂമിയില്‍ തിരിച്ചെത്തി; പേടകത്തെ വരവേറ്റത് ഡോള്‍ഫിന്‍ കൂട്ടം
ഫ്‌ലോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യത്തിനൊടുവില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനും ഒപ്പമുണ്ടായിരുന്നു. കടല്‍പരപ്പില്‍ ഇറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് യുഎസ് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റ് നീണ്ട സുരക്ഷാ പരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് Read More…
17 മണിക്കൂർ യാത്ര; സുനിത വില്യംസും സംഘവും ബുധനാഴ്ച ഭൂമിയിലെത്തും
ഫ്ലോറിഡ: കാത്തിരിപ്പനൊടുവിൽ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വിൽമോറും ബുധനാഴ്ച (ഇന്ത്യൻ സമയം പുലർച്ചെ 3.30) ഭൂമിയിൽ തിരിച്ചെത്തും. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന കടലിലായിരിക്കും പേടകം ഇറങ്ങുക. നാസയുടെ റിപ്പോർട്ട് പ്രകാരം, യുഎസ് സമയം വൈകീട്ട് 5.57 ഓടെ സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകം പതിക്കുമെന്നാണ് പ്രതീക്ഷ. 17 മണിക്കൂറോളം നീളുന്ന യാത്രയ്ക്കുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇവർ തിരിച്ചെത്തും. ക്രൂ-9 സംഘത്തിലെ അംഗങ്ങളായ സുനിത വില്യംസും ബുച്ച് വിൽമോറും കൂടാതെ, നിക് Read More…
സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ ഭൂമിയില്‍ തിരിച്ചെത്തുമെന്ന് നാസ
ഫ്‌ലോറിഡ: ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുച്ച് വില്‍മോറും നാളെ വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തുമെന്ന് നാസ അറിയിച്ചു. യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) ഇവരെ വഹിക്കുന്ന പേടകം സുരക്ഷിതമായി ഭൂമിയില്‍ പതിക്കുമെന്നാണ് പ്രതീക്ഷ. സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്നലെ ബഹിരാകാശ നിലയത്തില്‍ എത്തിയ മറ്റ് രണ്ട് ബഹിരാകാശയാത്രികരായ നിക്ക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനേവ് എന്നിവരോടൊപ്പമാണ് തിരിച്ചെത്തുന്നത്. ഇന്നലെ രാവിലെ 9.30ന് ക്രൂ-10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി Read More…
സ്‌പേസ് എക്‌സ് ക്രൂ-10 ബഹിരാകാശ നിലയത്തിലെത്തി; സ്വീകരിച്ച് സുനിത വില്യംസ്
ഫ്‌ലോറിഡ: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യത്തിലെ ബഹിരാകാശ യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ ബഹിരാകാശ സഞ്ചാരികളായ ആന്‍ മക്ക്‌ലെയിന്‍, നിക്കോളെ അയേഴ്‌സ്, ജപ്പാന്റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്‌കോവ് എന്നിവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 9.30-ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് പൂർത്തിയായി. രാവിലെ 11.05-ന് പേടകത്തിന്റെ ഹാച്ച് തുറന്ന് യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. അടുത്ത ബാച്ച് സഞ്ചാരികളെ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും നേതൃത്വത്തില്‍ Read More…
സുനിത വില്യംസ് ഇനി ഭൂമിയിലേക്ക്; ക്രൂ 10 വിക്ഷേപണം വിജയകരം
ഫ്ലോറിഡ: ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള ക്രൂ 10 ദൗത്യം വിജയകരം. നാസയും സ്‌പേസ് എക്‌സും ചേർന്നാണ് ദൗത്യം നടത്തിയത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിലൂടെയാണ് സ്പേസ് എക്‌സ് ക്രൂ 10 പേടകം വിക്ഷേപിച്ചത്. നാല് ബഹിരാകാശ സഞ്ചാരികളുമായി ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30നാണ് പേടകം പുറപ്പെട്ടത്. നാളെ രാവിലെ 9 മണിക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ക്രൂ 10 ഡോക്ക് ചെയ്യും. പുതിയ Read More…
സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും: ക്രൂ 10 ദൗത്യം ഇന്ന്
വാഷിങ്ടൺ: ഒൻപത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ ബഹിരാകാശ യാത്രിക സുനിത വില്യംസും ബുച്ച് വിൽമോറും ഉടൻ ഭൂമിയിലേക്ക് മടങ്ങുന്നു. ഇവരെ മടക്കി കൊണ്ടുവരുന്നതിനുള്ള സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന് (വെള്ളിയാഴ്ച) വിക്ഷേപിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 4:30 ന് ആണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് 20ന് സുനിതയ്ക്കും വിൽമോറിനും ഭൂമിയിലെത്താനാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ മടങ്ങിവരവ് നേരത്തെ തന്നെ ഉദ്ദേശിച്ചിരുന്നെങ്കിലും സ്പേസ് എക്‌സ് ക്രൂ 10 ദൗത്യം Read More…
ബഹിരാകാശത്തിലും ഭൂമിയിലും കൃഷിക്ക് നാഴികക്കല്ലായി സുനിത വില്യംസിന്റെ ലറ്റൂസ് കൃഷി
നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) “ഓട്രെഡ്ജിയസ്” റോമൈൻ ലറ്റൂസ് കൃഷി ചെയ്യുന്നതിനിലൂടെ ബഹിരാകാശ കൃഷിയിൽ ചരിത്രം സൃഷ്ടിക്കുന്നു. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കുള്ള നിലനിറവുപൂർണ്ണമായ ഭക്ഷ്യവിഭവങ്ങളുടെ സാധ്യതകൾ തേടുന്ന നാസയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. ഭൂമിശാസ്ത്രത്തിന്റെ അഭാവം കൊണ്ട് ഉണ്ടാകുന്ന സവിശേഷ വെല്ലുവിളികളെ മറികടന്ന് പാചകയോഗ്യമായ ഭക്ഷണം ബഹിരാകാശത്ത് വളർത്താനാണ് ഈ പഠന ശ്രമം. നാസയുടെ വെജ്ജി പ്ലാന്റ് ഗ്രോത്ത് സിസ്റ്റത്തിന്റെ ഭാഗമായി സുനിത വില്യംസ് ഈ പരീക്ഷണം മേൽനോട്ടം വഹിക്കുന്നു. ലറ്റൂസ് Read More…
ഐഎസ്എസില് നിന്നും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ സുനിതയും ബുച്ചും
ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്മോറും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇന്റർനാഷണൽ സ്പേസ്സ്റ്റേഷനിൽ നിന്നു വോട്ട് ചെയ്യാൻ തയ്യാറെടുക്കുന്നു. അവർ ഇതിനായി ബാലറ്റ് അപേക്ഷ അയച്ചുവെന്ന് അറിയിക്കുകയും, ഇപ്പോൾ അവരുടെ വോട്ട് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണെന്നും സ്ഥിരീകരിച്ചു. “അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ, തെരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ടുള്ളത് നമ്മുടെ കടമയാണ്. ഓരോ വ്യക്തിയുടെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണ്,” എന്ന് ബുച്ച് വില്മോർ പറഞ്ഞു. “നാസ ഈ പ്രക്രിയ എളുപ്പമാക്കി തന്നത് വലിയ സഹായം.” സുനിത വില്യംസും വോട്ടെടുപ്പിന്റെ പ്രാധാന്യം Read More…








