സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇടിയോടും ശക്തമായ കാറ്റോടുംകൂടിയ മഴയാണ് ഉണ്ടാവുക. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശപ്രദേശങ്ങളിലുള്ളവരും, മലയോര പ്രദേശങ്ങളിലുള്ളവരും മുന്നറിയിപ്പുകളെ അവഗണിക്കരുത്.
ഗുജറാത്ത് തീരം മുതല്‍ മധ്യ കേരളം വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതിനാലാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ജൂലൈ 13 വരെ കേരളത്തിലും, മാഹിയിലും മഴക്ക് സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.





