കള്ളാടി മണ്ണിടിച്ചിലില്‍ ഇനിയും കണ്ടെത്താനുള്ള തൊഴിലാളികള്‍ക്കായി നാലാം ദിവസവും തിരച്ചില്‍ തുടരുന്നു. ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ ആറ് പേരാണ് ദുരന്തത്തില്‍ മരിച്ചത്. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് പരിശോധന നടത്തുന്നത്. നിലവില്‍ സോണ്‍ ഒന്ന്, മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ചാണ് തിരിച്ചില്‍ നടത്തുക. രണ്ട് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്.
സുരക്ഷാ ഭിത്തിയില്‍ വിള്ളലുണ്ടെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നത് കരാര്‍ കമ്പനി അവഗണിച്ചുവെന്ന ഗുരുതര അനാസ്ഥയുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.





