Kerala News

പൂമല ഡാം തുറന്നു

മുളങ്കുന്നത്തുകാവ് ​ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (10/09/2026) ഉച്ചയ്ക്ക് 2 മണിക്ക് അടിയന്തിരമായി തുറന്നു.

പരമാവധി 29 അടി സംഭരണശേഷിയുള്ള പൂമല ജലസംഭരണിയിൽ രാവിലെ 11.30-ന് ജലനിരപ്പ് മൂന്നാം ഘട്ട മുന്നറിയിപ്പ് പരിധിയായ (3rd warning level) 28 അടിയിൽ എത്തിയതിനാലാണ് ഡാം തുറന്നത്. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മലവായ തോടിൻ്റെ ഇരുവശങ്ങളിലും താമസിക്കുന്നവരും മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്ത് നിവാസികളും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

ശക്തമായ കാറ്റിനും, ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *