Kerala News

പൂമല ഡാം തുറന്നു

മുളങ്കുന്നത്തുകാവ് ​ഗ്രാമപഞ്ചായത്തിലെ പൂമല ഡാമിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തിൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (10/09/2026) ഉച്ചയ്ക്ക് 2 മണിക്ക് അടിയന്തിരമായി തുറന്നു. പരമാവധി 29 അടി സംഭരണശേഷിയുള്ള പൂമല ജലസംഭരണിയിൽ രാവിലെ 11.30-ന് ജലനിരപ്പ് മൂന്നാം ഘട്ട മുന്നറിയിപ്പ് പരിധിയായ (3rd warning level) 28 അടിയിൽ എത്തിയതിനാലാണ് ഡാം തുറന്നത്. ഡാം തുറക്കുന്ന പശ്ചാത്തലത്തിൽ മലവായ തോടിൻ്റെ ഇരുവശങ്ങളിലും താമസിക്കുന്നവരും മുളങ്കുന്നത്തുകാവ്, കോലഴി പഞ്ചായത്ത് നിവാസികളും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ശക്തമായ Read More…

Kerala News

പൂമല ഡാമില്‍ പെഡല്‍ ബോട്ടിംഗ് ആരംഭിച്ചു

വാടക്കാഞ്ചേരിയുടെ ടൂറിസം വികസനതിന് പുതിയ അധ്യായം കുറിച്ച് പൂമല ഡാമില്‍ പെഡല്‍ ബോട്ടിംഗിന് തുടക്കമായി. വിനോദസഞ്ചാര വകുപ്പിന്റെ ഭരണാനുമതിയോടെ നവീകരണ പ്രവത്തനങ്ങള്‍ നടക്കുന്ന പൂമല ഡാമില്‍ ആദ്യഘട്ടമായാണ് പെഡല്‍ ബോട്ടിംഗ് ആരംഭിച്ചത്. പെഡല്‍ ബോട്ടിംഗ് സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ല കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അധ്യക്ഷനായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പെഡല്‍ ബോട്ട് സവാരി സജ്ജമാക്കിയിരിക്കുന്നത്. പെഡല്‍ ബോട്ടുകള്‍ക്കൊപ്പം, കയാക്കിങ്, ഫൈബര്‍ വഞ്ചികള്‍, സോളാര്‍ ബോട്ടുകള്‍, കൊട്ടവഞ്ചികള്‍ തുടങ്ങിയ സവാരികളും ഘട്ടം Read More…